കോഴിക്കോട് :മലബാറിലെ ശ്രീനാരായണ ഗുരുദേവ ഭക്തരുടെ ആത്മീയ കേന്ദ്രവും ഗുരുദേവപാദസ്പർശമേറ്റ പുണ്യ ഭൂമിയുമായ വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തെ കേന്ദ്ര സർക്കാറിൻ്റെ പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തി കാലോചിതമായ വികസന പ്രവർത്തനങ്ങൾ വരുത്തുവാൻ ശ്രമിക്കുമെന്ന് എം കെ രാഘവൻ എംപി പറഞ്ഞു.

എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ ഗുരുവരാശ്രമത്തിൽ സംഘടിപ്പിച്ച ശ്രീഗുരുപൂർണ്ണിമ ആഘോഷത്തിൻ്റെയും രാജസ് മൃതി എന്ന പേരിൽ ലയൺസ് ക്ലബ് ഇൻ്റർനാഷണലിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചന്ദന വൃക്ഷ തൈ വിതരണത്തിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി , അഡ്വ . എം രെജീഷ്, കെ എം ജയചന്ദ്രൻ , കെ എം സുധീന്ദ്രൻ , അഡ്വ .എം രാജൻ, പി കെ ശ്രീലത, ലളിത ടീച്ചർ, ശാലിനി ബാബുരാജ് എന്നിവർ പ്രസംഗിച്ചു.











