Latest

പോപ്പുലർ ഫ്രണ്ടിനെതിരെയും എസ് ഡി പി ഐക്കെതിരെയും വീണ്ടും ഇഡി നടപടി; 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

Nano News

കോഴിക്കോട്: പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള എട്ട് സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി. 67 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. വിവിധ ട്രസ്റ്റുകളുടെ പേരിലുള്ളതാണ് സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം സംഘടനാ കൈവശം വെച്ചിരുന്ന ഏതാനും സ്വത്തുക്കൾ ഇഡി നേരത്തെ കണ്ടുക്കെട്ടിയിരുന്നു.കണ്ടുകെട്ടിയ സ്വത്തുക്കളിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത സ്വത്തുക്കളുണ്ടെന്ന് ചൂണ്ടിക്കാട്ടി ചില ഉടമകൾ കേസിന് പോവുകയും എൻഐഎ കോടതി തന്നെ പല സ്വത്തുക്കളും വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഏതാനും സ്വത്തുക്കൾ കൂടി ഇഡി കണ്ടുകെട്ടിയത്.67.03 കോടിയുടെ സ്വത്തുക്കൾ കണ്ടെത്തിയെന്നാണ് ഇഡിയുടെ വാർത്താക്കുറിപ്പിൽ പറയുന്നത്.

ഈ സ്വത്തുക്കൾ എല്ലാം തന്നെ ട്രസ്റ്റുകളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും ഇവയ്ക്ക് പോപ്പുലർ ഫ്രണ്ടുമായി മാത്രമല്ല പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ)യുമായും ബന്ധമുണ്ടെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.വാർത്താക്കുറിപ്പ് പ്രകാരം ഈ കേസിൽ ഇതുവരെ 129 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.പന്തളത്തെ എജുക്കേഷൻ ആൻഡ് കൾച്ചർ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്‍റര്‍ ട്രസ്റ്റ്, ആലുവയിലെ പെരിയാർവാലി ചാരിറ്റബിൾ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടൻ ട്രസ്റ്റ് ഉൾപ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. രാജ്യത്തിന് എതിരായി പ്രവർത്തിച്ചെന്നും രാജ്യത്തേക്ക് ഹവാല പണമിടപാട് നടത്തിയെന്നും വിദേശ ഫണ്ട് ഉൾപ്പെടെ ഉപയോഗിച്ച് ഭീകര പ്രവര്‍ത്തനങ്ങൾക്കായി ഉപയോഗിച്ചു എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന് എതിരായി ഉണ്ടായിരുന്ന കേസ്. പിന്നാലെ സംഘടനയെ കേന്ദ്രം നിരോധിച്ചിരുന്നു. ഇതുവരെ 129 കോടി രൂപയുടെ സ്വത്തുക്കളാണ് പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ ഇഡി കണ്ടുകെട്ടിയത്.


Reporter
the authorReporter

Leave a Reply

error: Content is protected !!