Latest

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു.

Nano News

തലശ്ശേരി:കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു.ചൊക്ലി പഞ്ചായത്തിലെ ദീപലേഖയാണ് മരിച്ചത്. പഞ്ചായത്ത് യോഗത്തിനെത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ക്ക് സ്ഥലമാറ്റ ഉത്തരവ് വന്നിരുന്നു. അതിന് പിന്നാലെ ഇവര്‍ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.പ്രശസ്‌ത നാടക സംവിധായകൻ സുരേഷ്‌ബാബു ശ്രീസ്ഥയാണ് ഭര്‍ത്താവ്.

കോഴിക്കോട് മേപ്പയൂര്‍ സ്വദേശിയാണ് ദീപലേഖ. 51 വയസ്സായിരുന്നു. നേരത്തെ ചൊക്ലി പഞ്ചായത്തില്‍ നിന്നും ഇവരെ മട്ടന്നൂര്‍ നഗരസഭയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. പിന്നീട് അത് റദ്ദാക്കി ദീപയെ പിണറായി പഞ്ചായത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ഇന്നലെയാണ് ട്രാന്‍സ്ഫര്‍ ഉത്തരവ് കൈപ്പറ്റിയത്.

ഇന്ന് രാവിലെ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിനെത്തിയപ്പോള്‍ സ്ഥലംമാറ്റ ഉത്തരവിനെ കുറിച്ച് സഹപ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. അതിനിടെ ദീപ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നാല്‌ മാസം മുൻപാണ്‌ ചൊക്ലി എഫ്‌ എച്ച്‌ സിയിലേക്ക്‌ സ്ഥലംമാറിയെത്തിയത്‌. അപകടത്തിൽ കാലിന്റെ എല്ല്‌ പൊട്ടി രണ്ട്‌ മാസം കിടപ്പിലായിരുന്നു. തിരികെ ജോലിക്കെത്തിയെങ്കിലും നടക്കാൻ പ്രയാസമായിരുന്നു. ഇതിനിടയിലാണ്‌ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ്‌ വന്നത്‌.


Reporter
the authorReporter

Leave a Reply

error: Content is protected !!