Saturday, November 23, 2024
General

തൃശൂരിലും പാലക്കാടും വീണ്ടും ഭൂചലനം


തുടർച്ചയായ രണ്ടാം ദിവസവും പാലക്കാട്, തൃശൂർ ജില്ലകളിൽ ഭൂചനലനമുണ്ടായി. പുലർച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്. കുന്നംകുളം, വടക്കാഞ്ചേരി, എരുമപ്പെട്ടി, വേലൂർ, തിരുമറ്റിക്കോട്, ചൂണ്ടൽ‌, വരവൂർ ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. തൃശൂർ നഗരത്തിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇന്നലെ രാവിലെയും ഈ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

പാലക്കാട് ജില്ലയിലും ഭൂചലനം അനുഭവപ്പെട്ടു. ആനക്കര, കപ്പൂർ, തൃത്താല, തിരുമിറ്റക്കോട് പഞ്ചായത്തുകളിലെ വിവിധ ഇടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. ഓങ്ങല്ലൂർ‌ മേഖലയിലും ഭൂചലനം ഉണ്ടായതായാണ് വിവരം. വലിയ മുഴക്കവും പ്രകമ്പനവും ഉണ്ടായെങ്കിലും എവിടെയും നാശനഷ്ടങ്ങൾ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. ശനിയാഴ്ച രാവിലെ 8.15നും ഇരുജില്ലകളിലും ഭൂചലനം ഉണ്ടായിരുന്നു.

വലിയ ശബ്ദത്തോടെയാണ് പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടത്. വീടുകളിൽ അടുക്കളയിൽ ഇരുന്ന പാത്രങ്ങളും മറ്റും താഴെ വീണതായി റിപ്പോർട്ട് ഉണ്ട്. റിക്ടർ സ്കെയിലിൽ മൂന്ന് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പാവറട്ടിയാണ് പ്രഭവകേന്ദ്രം. തുടർച്ചായി ഭൂചലനമുണ്ടായത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.


Reporter
the authorReporter

Leave a Reply