Tuesday, December 3, 2024
EducationLatest

ഡോ. സച്ചിത്തിന്റെ അക്കാദമിക് മൊഡ്യൂള്‍ കരിക്കുലം കമ്മിറ്റിക്കു സമർപ്പിച്ചു


കുറ്റ്യാടി: ഡോ. ഡി. സചിത്ത് തയ്യാറാക്കിയ പ്രി-പ്രൈമറി വിഭാഗത്തിനുള്ള കൈപ്പുസ്തകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് കൈമാറി. എംഐയുപി ടാഗോര്‍ സ്‌ക്കൂളില്‍ നടപ്പിലാക്കിയ ‘മാറ്റം കുഞ്ഞുനാളിലേ’ എന്ന പദ്ധതിയുടെ മൊഡ്യൂളാണ് സര്‍ക്കാരിന്റെ കരിക്കുലം കമ്മിറ്റിക്കായി കൈമാറിയത്. വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ ശ്രദ്ധേയമാണെന്നും പ്രാദേശിക തലങ്ങളില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ പരമാവധി വ്യാപിപ്പിക്കുന്നതില്‍ സര്‍ക്കാരിന് സന്തോഷമാണുള്ളതെന്നും മന്ത്രി പറഞ്ഞു. ഡോ. സചിത്തിനെ മന്ത്രി പൊന്നാട അണിയിച്ചു.

സന്തോഷ സൂചികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലെ വിദ്യാഭ്യാസരീതികള്‍കൂടി പരിശോധിച്ചശേഷമാണ് ശിശുരോഗ വിദഗ്ധനായ ഡോ. സചിത്ത് ഇത്തരമൊരു മൊഡ്യൂള്‍ തയ്യാറാക്കിയത്. രണ്ടു വര്‍ഷമായി ഇത് എംഐയുപി ടാഗോര്‍ സ്‌ക്കൂളില്‍ പരീക്ഷിച്ചു വിജയംകണ്ടതോടെയാണ് പിടിഎ കമ്മിറ്റി സര്‍ക്കാരിന്റെ കരിക്കുലം കമ്മിറ്റിക്കായി കൈമാറിയത്. ചടങ്ങില്‍ സ്‌ക്കൂല്‍തല അബാക്കസ് വിജയികളായ നന്മ തബ്ശീര്‍, നൈഷ ഫാത്തിമ, അവ്യുക്ത വിജേഷ് എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.

പി.ടി.എ പ്രസിഡന്റ് എന്‍.പി സക്കീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഇ. അഷറഫ്, പ്രിന്‍സിപ്പല്‍ മേഴ്‌സി ജോസ്, അക്കാദമിക് ഡയരക്റ്റര്‍ ജമാല്‍ കുറ്റ്യാടി, എംപിടിഎ പ്രസിഡന്റ് വിനിഷ ശശി, നാസര്‍ തയ്യുള്ളതില്‍, എ. മുഹമ്മദ് ഷരീഫ്, എം. രജിന, കെ.പി അബ്ദുല്‍ മജീദ്, വിജയറാണി, എം. ഷഫീഖ്, വി.സി കുഞ്ഞബ്ദുല്ല, വി. ബാബു, അനുപം ജെയ്‌സ് തുടങ്ങിയവര്‍ സംസാരിച്ചു.


Reporter
the authorReporter

Leave a Reply