കോഴിക്കോട്: ജമ്മു കാശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻ സുബേദാർ എം.ശ്രീജിത്തിന് എഷ്യാനെറ്റ് സാറ്റ് ലൈറ്റ് കമ്മ്യൂണിക്കേഷൻ്റെ ആദരം.
കോഴിക്കോട് വുഡ്ഡീസിൽ നടന്ന ചടങ്ങിൽ ഗോവ ഗവർണ്ണർ പി.എസ് ശ്രീധരൻ പിള്ള ശ്രീജിത്തിൻ്റെ പത്നി ഷിജിനയ്ക്ക് ധീരസ്മൃതി പുരസ്കാരം കൈമാറി.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമായിരുന്നു പുരസ്കാരം.ചടങ്ങിൽ മേയർ ഡോ.ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഏഷ്യാനെറ്റ് എച്ച്.ആർ ഹെഡ് ഡി.രവീന്ദ്രനാഥ്, എ.സി.വി ഹെഡ് സലിൽ തോമസ് എന്നിവർ സംസാരിച്ചു.