Art & CultureLatest

ഡോ. ഒ.എസ്. രാജേന്ദ്രേന്റെ കഥാസമാഹാരം ബി പോസിറ്റീവ് പ്രകാശനം ചെയ്തു.

Nano News

കോഴിക്കോട്: സാഹിത്യ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഇ.എന്‍.ടി. വിദഗ്ധന്‍ ഡോ. ഒ.എസ്. രാജേന്ദ്രേന്റെ കഥാസമാഹാരം ബി പോസിറ്റീവ് കവി പി.കെ ഗോപി കോഴിക്കോട്ട് പ്രകാശനം ചെയ്തു. ദര്‍ശനം ലൈബ്രററി രക്ഷാധികാരിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എം.എ ജോണ്‍സണ്‍ ഏറ്റുവാങ്ങി.ഡോ. കെ. ശിവരാജന്‍ അധ്യക്ഷത വഹിച്ചു.


സിവില്‍ സ്‌റ്റേഷന് സമീപം മൊണാസ്റ്ററി ഓഫ് ലവില്‍ നടന്ന ചടങ്ങില്‍ ഡോ. പി. മോഹന്‍, ബിദുന്‍ പി.കെ, ഹരീന്ദ്രനാഥ്, ജോബി ജോസഫ്, ഡോ. ബാബുരാജ് നല്ലൂരങ്ങാടി, എഴുത്തുകാരായ സുദീപ് തെക്കേപ്പാട്ട്, ഡോ. ആര്യാഗോപി, അനീഷ് ബര്‍സോം, തോമസ് ദേവസ്യ എന്നിവര്‍ സംബന്ധിച്ചു.

 


Reporter
the authorReporter

Leave a Reply

error: Content is protected !!