കോഴിക്കോട്:ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വിജയാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ അപകടകരമായ ബൈക്ക് റേസിംഗ്, വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങൾ, മദ്യപിച്ച് വാഹനം ഓടിക്കൽ, അമിതവേഗ യാത്ര. ഗതാഗത നിയമലംഘനങ്ങൾ, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ പടക്കം പൊട്ടിക്കൽ, പ്രകോപനപരമോ വിദ്വേഷം വളർത്തുന്നതോ ആയ മുദ്രാവാക്യങ്ങൾ വിളിക്കൽ, പൊതുസമാധാനം തകർക്കുന്ന മറ്റ് പ്രവർത്തനങ്ങൾ എന്നിവ കർശനമായി നിരോധിച്ചതായി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ആഘോഷങ്ങളുടെ പേരിൽ നിയമം കൈയിലെടുക്കുന്നവർക്കെതിരെ മോട്ടോർ വാഹന നിയമങ്ങൾക്കും അനുസൃതമായി കർശന നിയമനടപടികൾ സ്വീകരിക്കും. അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, സൈലൻസർ മാറ്റി അമിതശബ്ദം സൃഷ്ടിക്കൽ, ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്ര, ട്രിപ്പിൾ റൈഡിംഗ്, മദ്യപിച്ച് തടസ്സപ്പെടുത്തൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക പൊലീസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. വാഹനം ഓടിക്കൽ,
സ്വത്തിനും പൊതുസ്ഥലങ്ങളിൽ പടക്കം പൊട്ടിച്ച് ജനങ്ങളുടെ ജീവനും ഭീഷണിയുണ്ടാക്കുന്നവർക്കെതിരെയും, സാമൂഹിക സൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്നവർക്കെതിരെയും നിയമാനുസൃത നടപടി സ്വീകരിക്കും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടോ ഭയമോ സൃഷ്ടിക്കുന്ന പ്രവർത്തനവും അനുവദിക്കില്ല.
കായികമത്സരങ്ങളുടെ വിജയാഘോഷങ്ങൾ സമാധാനപരമായും നിയമം പാലിച്ചും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിച്ചും നടത്തണമെന്ന് എല്ലാവരോടും പോലീസ് അഭ്യർഥിച്ചു.










