കോഴിക്കോട്:ഭാരതത്തിന്‍റെ ആദ്ധ്യാത്മിക സാംസ്കാരിക തലസ്ഥാനമായ വാരാണസിയിൽ കാശി വിശ്വനാഥ നഗരത്തിന്‍റെ സമ്പൂര്‍ണ്ണ വികസനത്തിനായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളുടെ സമര്‍പ്പണം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്വ്വഹിക്കുന്നതിനോടനുബന്ധി ച്ച് ദിവ്യകാശി – ഭവ്യകാശി
എന്ന പേരില്‍ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന ചടങ്ങുകളുടെ ഭാഗമായി കോഴിക്കോട് ജില്ലാ തല ബിഗ് സ്ക്രീന്‍ പ്രദര്‍ശനവും,ആദ്ധ്യാത്മിക സദസ്സും തളി ക്ഷേത്ര പരിസരത്ത് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ഭാരതം ഗുരുത്വത്തിലേക്ക് തിരിച്ചു വരുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടു വരുന്നതെന്ന് ചിദാനന്ദപുരി സ്വാമി പറഞ്ഞു. ചുരുങ്ങിയ കാലയളവിനുള്ളിൽ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതിയിലൂടെ ഭാരത ഹൃദയമായ കാശിയെ ശ്വാസം മുട്ടലിൽ നിന്നും മോചിപ്പിച്ചിരിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു.
പൗരാണിക ഭാരതത്തിന്‍റെ സംഭാവനയായ യോഗ ലോകം സ്വീകരിച്ചതും, അയോദ്ധ്യ,കേദാര്‍ നാഥ് തുടങ്ങിയ പദ്ധതികളും പൗരാണികതയും,ആധുനികതയും സമന്വയിപ്പിച്ചുകൊണ്ടുളള ഭാരതത്തിന്‍റെ മനോഹരമായ ഉയര്‍ത്തെഴുന്നേല്‍പ്പാണ് സൂചിപ്പിക്കുന്നതെന്നും സ്വാമിജി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ സജീവൻ അധ്യക്ഷത വഹിച്ചു.
ഗതകാല പ്രൗഢി വീണ്ടെടുത്തുകൊണ്ട് ഒരു വേദിക് നഗരമായും,വിശ്വതീര്‍ത്ഥാടന കേന്ദ്രമായും,വലിയ ടൂറിസ്റ്റു കേന്ദ്രമായും കാശി ഇനി തല ഉയര്‍ത്തി നില്ക്കുമെന്ന് വി.കെ.സജീവന്‍ പറഞ്ഞു.
തളി മഹാദേവക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ സി.മനോജ്,ബിജെപി
സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി പ്രകാശ് ബാബു, സംസ്ഥാന സമതി അംഗം വി.പി.ശ്രീപത്മനാഭൻ, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, കൗൺസിലർ അനുരാധ തായാട്ട്, യുവമോർച്ച ജില്ലാ പ്രസിഡണ്ട് ടി.റെനീഷ്, ഹിന്ദു ഐക്യവേദി പ്രതിനിധി കെ.ഷൈബു, ബി ജെ പി മണ്ഡലം പ്രസിഡണ്ട് സി പി വിജയകൃഷ്ണൻ,പി.കെ.അജിത്കുമാര്‍, കെ.കെ.ദീപക്,ടി.പി.നവജ്യോത്,കെ. പി.ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.ജില്ലയില്‍
26 കേന്ദ്രങ്ങളില്‍ നടന്ന പരിപാടികളില്‍ നേതാക്കളായ വിവി.രാജന്‍,പി.രഘുനാഥ്,ടി.പി. ജയചന്ദ്രന്‍മാസ്റ്റര്‍,സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍,എന്‍പി.രാധാകൃഷ്ണന്‍, എം.മോഹനന്‍,ഇ.പ്രശാന്ത് കുമാര്‍ എന്നിവരും വിവിധ സന്യാസി ശ്രേഷ്ഠരും സാംസ്കാരിക നായകരും പങ്കെടുത്തു.
നടക്കാവ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി കോഴിക്കോട് ശാരദമഠഅദ്വൈതാശ്രമം സ്വാമി സത്യാനന്ദ പുരി ഉദ്ഘാടനം നിർവ്വഹിച്ചു.
മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി ഇ. പ്രശാന്ത് കുമാർ മുഖ്യപ്രഭാഷണം നടത്തി.
രാമചന്ദ്രൻ (NSS) അരുൺ രാമദാസ് നായക് (കൊങ്കിണി മഹാ സഭ) പി കെ ഗണേശൻ ( അരയ സമാജം) വത്സൻ നമ്പൂതിരി (ബിലാത്തി കുളും ശിവ ക്ഷേത്ര മേൽശാന്തി.) കൗൺസിലർമാരായ നവ്യ ഹരിദാസ് ,എൻ.ശിവപ്രസാദ്, സി എസ് സത്യഭാമ, കുടാതെ പി. രമണി ഭായ് , പി.എം ശ്യാമപ്രസാദ് മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രവീൺ തളിയിൽ സ്വാഗതവും എൻ.പി. പ്രകാശൻ നന്ദിയും പറഞ്ഞു
ബിജെപി കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ബ്രഹ്മസ്ഥാനം അമൃതാനന്ദമയീ മഠത്തിൽ വെച്ച് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് സബിതാ പ്രഹ്ളാദൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ വിവേകാമൃതാനന്ദപുരി സ്വാമികൾ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു. ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ടും , കേന്ദ്ര നാളികേര വികസനബോർഡ് അംഗവുമായ . പി.രഘുനാഥ് മുഖ്യ പ്രഭാഷണവും, ദിവ്യംഗ ഫെഡറേഷൻ മാനേജിംഗ് ട്രസ്റ്റി .പ്രജിത്ത് ജയപാൽ, ആർ.എസ് .എസ് ചേവായൂർ നഗർ സംഘചാലക് ഡോ .ബി.പി ശേഖർ ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ .കെ.ജിതിൻ, ശ്രീ.പി.രജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം . ഗിരീഷ് , മണ്ഡലം ഭാരവാഹികളായ വി.പ്രകാശൻ, പി.രജീഷ്, കെ.പ്രഭ , കെ.അജയ്‌ലാൽ, എം.ലീന, രജീഷ് .കെ.പി , ലിജീഷ് .എ .കെ , വൈഷ്ണവേഷ് , രാജേശ്വരി.എം , എം.ശശിധരൻ , കെ.ടി.ബൈജു തുടങ്ങിയവർ നേതൃത്വവും നൽകി