General

ഡാർജിലിങ് ട്രെയിൻ ദുരന്തം; അപകട സ്ഥലത്ത് ദില്ലിയിൽ നിന്നെത്തിയ റെയിൽവെ ഉദ്യോഗസ്ഥരുടെ പരിശോധന


ദില്ലി:ഡാർജിലിങ്  ട്രെയിൻ ദുരന്തത്തിന്‍റെ കാരണം കണ്ടെത്താൻ റെയിൽവേ ഉദ്യോ​ഗസ്ഥരുടെ പരിശോധന തുടരുകയാണ്. ദില്ലിയിൽ നിന്നെത്തിയ മുതിർന്ന റെയിൽവേ ഉദ്യോ​ഗസ്ഥരാണ് അപകട സ്ഥലത്ത് പരിശോധന നടത്തുന്നത്. ​ഗുഡ്സ് ട്രെയിൻ സി​ഗ്നൽ തെറ്റിച്ച് പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റ അറുപത് പേരാണ് നോർത്ത് ബം​ഗാൾ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. മരിച്ചവരുടെ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.


Reporter
the authorReporter

Leave a Reply