Accident newsLatest

ബേപ്പൂർ പോർട്ടിൽ ക്രെയിൻ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

Nano News

ബേപ്പൂർ:തുറമുഖത്ത് ക്രെയിൻ മറിഞ്ഞു അപകടം. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ നിന്നു വന്ന ഉരുവിലെ ഭാരം കൂടിയ എൻജിൻ ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് ക്രെയിൻ മറിഞ്ഞത്.

ക്രെയിനിനുള്ളിൽ കുടുങ്ങിപ്പോയ ക്രെയിൻ ഡ്രൈവർ ശ്രീജിത്തിന് നിസാര പരിക്കേറ്റു. പോർട്ടിലെ തൊഴിലാളികളാണ് ശ്രീജിത്തിനെ പുറത്തെടുത്തത്.


Reporter
the authorReporter

Leave a Reply

error: Content is protected !!