കോഴിക്കോട് :കേരള മീഡിയ അക്കാദമിയും കലിക്കറ്റ് പ്രസ്‌ക്ലബ്ബും ചേർന്ന് മാധ്യമ പ്രവർത്തകർക്കായി നിർമ്മിതബുദ്ധിയെക്കുറിച്ച് ശിൽപശാല സംഘടിപ്പിച്ചു. കേരള ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് ഉദ്‌ഘടനം ചെയ്‌തു. കാലിക്കറ്റ് ടവറിൽ നടന്ന ചടങ്ങിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായി. വൈസ് ചെയർമാൻ ഇ എസ് സുഭാഷ്, കോഴ്‌സ് ഡയറക്ടർ കെ രാജഗോപാൽ, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന സെക്രട്ടറി അഞ്ജന ശശി എന്നിവർ സംസാരിച്ചു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം ഫിറോസ്‌ഖാൻ സ്വാഗതവും സെക്രട്ടറി പി.എസ്. രാകേഷ് നന്ദിയും പറഞ്ഞു. മാതൃഭൂമി ഓൺലൈൻ കൺസൽട്ടന്റ് സുനിൽ പ്രഭാകർ, കാലിക്കറ്റ് സർവ്വകലാശാല കംപ്യൂടർ വിഭാഗം മേധാവി ഡോ. വി എൽ ലജീഷ് എന്നിവർ ക്ലാസെടുത്തു.