General

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍

Nano News

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തില്‍ വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. പാലക്കാട് കലക്ടറാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. തഹസില്‍ദാര്‍ക്കാണ് അന്വേഷണ ചുമതല.

തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് വ്യാജവോട്ടര്‍ ആരോപണമുയരുന്നത്. ഉമുന്നണികളെല്ലാം തന്നെ പരസ്പരം ആരോപണമുന്നയിച്ചതോടെ വിവാദം കത്തിപ്പടര്‍ന്നു. ലോക്സഭാ തെരഞ്ഞെുപ്പ് കാലത്ത് പോലും മറ്റ് സ്ഥലങ്ങളില്‍ വോട്ടുള്ള ആളുകള്‍ക്ക് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് വോട്ടുണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം.

വിഷയത്തില്‍ പരാതിയുടെ അടിസ്ഥാനത്തിൽ കലക്ടര്‍ ആണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ അടുത്ത ദിവസം പി.എല്‍.ഒമാരുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.


Reporter
the authorReporter

Leave a Reply

error: Content is protected !!