പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ ട്രാക്ക് അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ നിലവിലെ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ചില ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ വൈകിയോടും. ഇന്നു മുതല്‍ 25 വരെ ട്രെയിന്‍ ഗതാഗതത്തില്‍ മാറ്റമുണ്ടാകും.
പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍
ഷൊര്‍ണൂര്‍- കോഴിക്കോട് എക്സ്പ്രസ്- 9,16,23 തീയതികളില്‍ റദ്ദാക്കി.
കോഴിക്കോട്- ഷൊര്‍ണൂര്‍ എക്സ്പ്രസ്- 10,17,24 തീയതികളില്‍ റദ്ദാക്കി.
നിലമ്പൂര്‍ റോഡ്- ഷൊര്‍ണൂര്‍ എക്സ്പ്രസ്- 10, 16, 17 തീയതികളില്‍ റദ്ദാക്കി.
ഷൊര്‍ണൂര്‍ റോഡ്- നിലമ്പൂര്‍ എക്സ്പ്രസ്- 10, 16, 17 തീയതികളില്‍ റദ്ദാക്കി.
വൈകിയോടുന്നവ
കൊച്ചുവേളി- ശ്രീ ഗംഗാനഗര്‍ എക്സ്പ്രസ് ഇന്ന് 45 മിനിട്ട് വൈകി, വൈകീട്ട് 4.30ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. 16ന് നാല് മണിക്കൂറും 23ന് ഒരു മണിക്കൂറും വൈകും.
കോയമ്പത്തൂര്‍- ജബല്‍പൂര്‍ എക്സ്പ്രസ്- 11, 18, 25 തീയതികളില്‍ ഒരു മണിക്കൂര്‍ വൈകി രാവിലെ 6.05ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടും.
കൊച്ചുവേളി- നിലമ്പൂര്‍ റോഡ് രാജ്യറാണി എക്സ്പ്രസ് 9, 15, 16 തീയതികളില്‍ ഒരു മണിക്കൂര്‍ വൈകി രാത്രി ഒന്‍പതിന് പുറപ്പെടും.