ഓരോ പന്തിലും ഊതിനിറച്ചത് മനുഷ്യസ്നേഹം ⚽ഗിരീഷ് ആമ്പ്ര
കോഴിക്കോട്: ഓരോ പന്തിലും ഊതി നിറച്ചത് കളിക്കാരുടെ ആവേശത്തിനൊപ്പം മനുഷ്യസ്‌നേഹവും കൂടിയാണെന്ന് കവിയും ഫോക്‌ലോറിസ്‌റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര പറഞ്ഞു. ഏഴുത്തുകൂട്ടം ദി കമ്യൂൺ ഓഫ് ലെറ്റേഴ്‌സ് കോഴിക്കോട് ജില്ലാ കമ്മിറ്റി ലോകകപ്പ് ഫുട്ബോൾമാമാങ്കത്തിന് അനുഭാവം പ്രകടിച്ചു സംഘടിപ്പിച്ച 'പന്തോളം'കവിതാഫെസ്റ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫുട്ബോൾകളി കാണുമ്പോൾ ദേശാതിർത്തികൾ ഭേദിച്ച് പന്തിനോടൊപ്പം ഉരുളുന്ന മനസ്സാണ് ഏവർക്കും ശത്രുരാജ്യമെന്നോ മിത്രരാജ്യമെന്നോ ഉള്ള ഭേദവ്യത്യാസമില്ലാതെ പന്തുകളിയിലേക്ക് കേന്ദ്രീകരിക്കുന്ന 'കളി ഹൃദയങ്ങൾ ' ഒരുമയിലേക്ക് തുറക്കുന്ന വാതായന ങ്ങളാണെന്നും ഗിരീഷ് ആമ്പ്ര കൂട്ടിച്ചേർത്തു. മാനാഞ്ചിറഓപ്പൺ സ്റ്റേജിൽ നടന്ന...









