സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം;ലക്ഷദ്വീപിനെതിരെ ഗോള്‍മഴ
കൊച്ചി: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. കലൂര്‍ സ്റ്റേഡിയത്തില്‍ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് കേരളം തോല്‍പ്പിച്ചത്. കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട്, ജെസിന്‍, എസ് രാജേഷ്, അര്‍ജുന്‍ ജയരാജ് എന്നിവര്‍ ഗോള്‍ നേടി. ഒരുഗോള്‍ ലക്ഷദ്വീപിന്റെ ദാനമായിരുന്നു. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ കേരളം മുന്നിലെത്തി. പെനാല്‍റ്റിയിലൂടെ നിജോയാണ് കേരളത്തിനായി ഗോള്‍ നേടിയത്. 12-ാം മിനിറ്റില്‍ ജെസിനിലൂടെ കേരളം ലീഡുയര്‍ത്തി. പിന്നാലെ ലക്ഷദ്വീപ് ക്യാപ്റ്റന്‍ ഉബൈദുള്ള ചുവപ്പുകാര്‍ഡുമായി പുറത്തായതും ആതിഥേയര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. മൂന്നാം ഗോള്‍ ലക്ഷദ്വീപിന്റെ ദാനമായിരുന്നു. 82-ാം മിനിറ്റില്‍ കേരളം ലീഡ്...





