രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണം
കോഴിക്കോട്: കമ്മ്യൂണിസ്റ്റ് കമ്മ്യൂണലിസ്റ്റ് കോൺഗ്രസ് കൂട്ടുകെട്ട് ഭാരതത്തിന്റെ വിഭജനത്തിന് വീണ്ടും ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഒബിസി മോർച്ച ജില്ലാ കമ്മറ്റി മാരാർജി ഭവനിൽ സംഘടിപ്പിച്ച അഡ്വ. രൺജിത്ത് ശ്രീനിവാസൻ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1947- ലെ ഭാരത വിഭജനത്തിന് കാരണമായ ഈ മൂന്ന് സി കളുടെ കൂട്ടുകെട്ടാണ് കേരളത്തിൽ ഉള്ളത്. മതതീവ്രവാദത്തിന്റെ ഹബ് ആയിരുന്നു കാശ്മീർ കേന്ദ്രഭരണ പ്രദേശമായതോടെ ഭരണ- പ്രതിപക്ഷ പിന്തുണ ലഭിക്കുന്ന കേരളത്തെയാണ് ഇവർ ലക്ഷ്യം വെച്ചിരിക്കുന്നത്. കേരളത്തിൽ ഇടത്...









