Thursday, September 19, 2024
LatestPolitics

രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണം


കോഴിക്കോട്: കമ്മ്യൂണിസ്റ്റ് കമ്മ്യൂണലിസ്റ്റ് കോൺഗ്രസ് കൂട്ടുകെട്ട് ഭാരതത്തിന്റെ വിഭജനത്തിന് വീണ്ടും ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഒബിസി മോർച്ച ജില്ലാ കമ്മറ്റി മാരാർജി ഭവനിൽ സംഘടിപ്പിച്ച അഡ്വ. രൺജിത്ത് ശ്രീനിവാസൻ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1947- ലെ ഭാരത വിഭജനത്തിന് കാരണമായ ഈ മൂന്ന് സി കളുടെ കൂട്ടുകെട്ടാണ് കേരളത്തിൽ ഉള്ളത്. മതതീവ്രവാദത്തിന്റെ ഹബ് ആയിരുന്നു കാശ്മീർ കേന്ദ്രഭരണ പ്രദേശമായതോടെ ഭരണ- പ്രതിപക്ഷ പിന്തുണ ലഭിക്കുന്ന കേരളത്തെയാണ് ഇവർ ലക്ഷ്യം വെച്ചിരിക്കുന്നത്. കേരളത്തിൽ ഇടത് വലത് ജിഹാദി കൂട്ടുകെട്ടാണ് രൺജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. രൺജിത്ത് ശ്രീനിവാസന്റെ വേർപാട് ഉണങ്ങാത്ത മുറിവും വറ്റാത്ത പ്രചോദനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതൊരു ലക്ഷ്യത്തിനു വേണ്ടിയാണോ രൺജിത്ത് പ്രവർത്തിച്ചത് അത് പൂർത്തിയാക്കാൻ എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കുമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് നാരങ്ങയിൽ ശശിധരൻ അധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ. വി.കെ. സജീവൻ, വൈസ് പ്രസിഡൻ്റ് അഡ്വ. കെ.വി. സുധീർ, അജയ് നെല്ലികോട്ട്, ടി.വി. ഉണ്ണികൃഷണൻ, ഒബിസി സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ. അജിത്കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.എം. അനിൽകുമാർ, കെ. അജയഘോഷ്, സംസ്ഥാന ഐടി കൺവീനർ രാഗേഷ് നാഥ് സംസാരിച്ചു.


Reporter
the authorReporter

Leave a Reply