Saturday, January 25, 2025
LatestPolitics

ശബരിമല തീർത്ഥാടനം പിണറായി സർക്കാരിൻ്റെ ഔദാര്യമല്ല; ഭരണഘടനാപരമായ അവകാശമാണ് ; അഡ്വ.വി.കെ.സജീവൻ


കോഴിക്കോട്: ശബരിമല തീർത്ഥാടനം പിണറായി സർക്കാരിൻ്റെ ഔദാര്യമല്ല മറിച്ച് ഭരണഘടനാപരമായ അവകാശമാണെന്ന് ബിജെപി ജില്ലാപ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ. വർഷം തോറും ഭക്തജനങ്ങൾ വർദ്ധിക്കുന്ന ദേശീയ തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ
അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ ബാധ്യതപ്പെട്ടവർക്ക് അത് സാധിക്കുന്നില്ലെങ്കിൽ ദേവസ്വം മന്ത്രിയുൾപ്പെടെ ഉത്തരവാദിത്വപ്പെട്ടവർ രാജിവെച്ചൊഴിയുന്നതാണ് നല്ലത്. പരിചയ സമ്പന്നരായ ഐജി വിജയനെപോലുളളവർ മുന്നോട്ട് വെച്ച പുണ്യം പൂങ്കാവനം പദ്ധതി ഉപേക്ഷിച്ചതും,സന്നദ്ധ സംഘടനകൾ അയ്യപ്പ ഭക്തൻമാർക്ക് നൽകുന്ന കുടിവെളളവും,അന്നദാനവും മുടക്കിയതും അയ്യപ്പഭക്തർക്ക് ദോഷകരമാവുകയാണ്.വർഷത്തിൽ പതിനായിരം കോടിയിലധികം സർക്കാരിന് നേരിട്ടും,അതിലും എത്രയോ ഇരട്ടി പരോക്ഷമായും കേരളത്തിന് വരുമാനമുണ്ടാകുന്ന തീർത്ഥാടനകാലം വിവിധ സർക്കാർ വകുപ്പുകൾ കൈകോർത്ത് സുഗമമാക്കാൻ മുൻകൈ എടുക്കേണ്ടതാണ്.അതിന് പകരം കെ.എസ്.ആർടിസിയും,കെഎസ്ഇബിയും,വാട്ടർ അതോറിറ്റിയുമൊക്കെ അയ്യപ്പ ഭക്തരെ പിഴിഞ്ഞ് കൊളളലാഭമുണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്.പതിനെട്ട് മണിക്കൂർ ദാഹജലം പോലുമില്ലാതെ തിരക്കിനിടയിൽ ക്യൂ നിന്ന് മരണപ്പെട്ട കുഞ്ഞുമാളികപ്പുറത്തിൻ്റേത് സർക്കാർ സ്പോൺസേഡ് കൊലപാതകമാണെന്നും സജീവൻ ആരോപിച്ചു. ശബരിമല തീർത്ഥാടനം അട്ടിമറിക്കാനുളള പിണറായി സർക്കാരിൻ്റെ നീക്കത്തിനും,തീർത്ഥാടകരോടുളള അനീതിക്കും എതിരെ മലബാർ ദേവസ്വം ബോർഡ് ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എരഞ്ഞിപ്പാലം തായാട്ട് ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച പ്രതി
ഷേധ മാർച്ച്
ദേവസ്വം ബോർഡ് ഓഫിസിന് സമീപം പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ ഒരടി പോലും പിന്നോട്ട് പോകാതെ മുതിർന്ന വനിതാപ്രവർത്തകരും നേതാക്കളുമുൾപ്പെടെ അതിനെ വളരെ നേരം നേരിട്ടു.ബിജെപി
നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സമിതി അംഗങ്ങളായ ടി.പി. സുരേഷ്, പി. രമണിഭായ് , ജില്ല സെക്രട്ടറി പ്രശോഭ് കോട്ടുളി , കൗൺസിലർ സി.എസ് സത്യഭാമ,
ജില്ല കമ്മിറ്റി അംഗം എൻ. അജിത്ത്കുമാർ , നേതാക്കളായ എൻ.പി. പ്രകാശൻ , പ്രവീൺ തളിയിൽ , എം.ജഗനാഥൻ , കെ.പി. പ്രേമോദ്, മധു കാട്ടുവയൽ , കെ.സുശാന്ത്, പി.കെ. മാലിനി , വിജിത്ത്കുമാർ , ടി. അർജുൻ , അരുൺ രാമദാസ് നായ്ക്, എൻ.സുജിത്ത്കുമാർ ,ടി. പ്രജോഷ് , പി.ശിവദാസൻ , പി.ബാലരാമൻ, മാലിനി സന്തോഷ് എൻ.പി. അരുൾ ദാസ് , കെ. ബസന്ത് , എ.പി. പുരുഷോത്തമൻ , റൂബി പ്രകാശൻ , പ്രജീഷ , പ്രസിജ സജിന്ദ്രൻ , സുബോദ്, എം.സ്വരാജ്, ടി.ശ്രീകുമാർ , അജീഷ്, ആർ. അനിൽകുമാർ , പി. ദിനേശൻ , വേദസ് എന്നിവർ പ്രസംഗിച്ചു.

കെ.ഷൈബു, എൻ.പി. പ്രകാശൻ , പ്രവീൺ തളിയിൽ , എം. ജഗനാഥൻ , കെ.പി. പ്രേമോദ് എന്നിവരടക്കം കണ്ടാൽ അറിയുന്ന അമ്പത് പേർക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു.


Reporter
the authorReporter

Leave a Reply