ബി.ജെ.പി.കോഴിക്കോട് സമ്പൂർണ്ണ ജില്ലാ കമ്മറ്റി യോഗം നടന്നു.
കോഴിക്കോട്: ബി.ജെ.പി.സമ്പൂർണ്ണ ജില്ലാ കമ്മറ്റി യോഗം മാരാർജി ഭവനിൽ നടന്നു. ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബി.ജെ.പി.മുൻ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡൻറ് വി.വി.രാജൻ, ദേശീയ നിർവ്വാഹക സമിതി അംഗം ചേറ്റൂർ ബാലകൃഷണൻ മാസ്റ്റർ, ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.കെ.ശ്രീകാന്ത്, അഡ്വ.കെ.പി.പ്രകാശ് ബാബു, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, എന്നിവർ സംസാരിച്ചു.കഴിഞ്ഞ ജൂൺ 13ന് പത്തനംതിട്ടയിൽ ചേർന്ന ബി.ജെ.പി.സംസ്ഥാന കമ്മറ്റി യോഗത്തിൽ അവതരിപ്പിച്ച പ്രമേയം സംസ്ഥാന സമിതി...








