കോഴിക്കോട്: ബി.ജെ.പി.സമ്പൂർണ്ണ ജില്ലാ കമ്മറ്റി യോഗം മാരാർജി ഭവനിൽ നടന്നു. ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബി.ജെ.പി.മുൻ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡൻറ് വി.വി.രാജൻ, ദേശീയ നിർവ്വാഹക സമിതി അംഗം ചേറ്റൂർ ബാലകൃഷണൻ മാസ്റ്റർ, ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.കെ.ശ്രീകാന്ത്, അഡ്വ.കെ.പി.പ്രകാശ് ബാബു, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, എന്നിവർ സംസാരിച്ചു.കഴിഞ്ഞ ജൂൺ 13ന് പത്തനംതിട്ടയിൽ ചേർന്ന ബി.ജെ.പി.സംസ്ഥാന കമ്മറ്റി യോഗത്തിൽ അവതരിപ്പിച്ച പ്രമേയം സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി യോഗത്തിൽ അവതരിപ്പിച്ചു.
കുതിരവട്ടം മാനസികാരോഗ്യ കേന്ദത്തിലെ പ്രശ്ന പരിഹാരത്തിന് സംസ്ഥാന സർക്കാർ അടിയന്തിരമായ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം മേഖല ട്രഷറർ ടി.വി ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു.
1872 ൽ 28 ഏക്കർ ഭൂമിയിൽ ആരംഭിച്ച കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ 150 വർഷം പിന്നിട്ടിട്ടും യാതനയുടേയും ഇല്ലായ്മയുടെയും പോരായ്മയുടേയും കേന്ദ്രമായി ഇന്നും തുടരുകയാണ്. ആവശ്യത്തിനുള്ള സ്റ്റാഫിനെ പോലും നിയമിക്കുവാൻ അധികൃതർക്ക് സാധിക്കുന്നില്ല. വേണ്ടത്ര വികസനമില്ലാതെ ആശുപത്രി വീർപ്പ് മുട്ടുകയാണ്. രോഗികകൾക്ക് കൃത്യമായി ചികിത്സ നൽകാൻ പോലും അധികൃതർക്ക് സാധിക്കുന്നില്ലെന്നും പ്രമേയത്തിൽ ചൂണ്ടി കാട്ടുന്നു.
കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുവാനും സ്വർണ്ണ കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോപ പരിപാടികൾ ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി.
ജില്ലാ വൈസ് പ്രസിഡൻ്റ് മാരായ അഡ്വ.കെ.വി.സുധീർ, ഹരിദാസ് പൊക്കിണാരി, ടി.ദേവദാസ്, മേഖല സെക്രട്ടറി എൻ.പി.രാമദാസ്, ജില്ലാ കമ്മറ്റിയംഗം തിരുവണ്ണൂർ ബാലകൃഷണൻ, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ടി.രനീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.