Wednesday, December 4, 2024
LatestPolitics

ഷോക്ക് ട്രീറ്റ്മെൻ്റ് നൽകേണ്ടത് മാനസിക രോഗികൾക്കല്ല ,സർക്കാറിനാണ്; എം ടി രമേശ്


കോഴിക്കോട് :കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തോടുള്ള സംസ്ഥാന സർക്കാർ അവഗണനക്കെതിരെ ബി.ജെ.പി പ്രതിഷേധ പരിപാടികൾ ആരംഭിച്ചു. ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളിയുടെ നേതൃത്വത്തിൽ ആശുപത്രി പരിസരത്ത് ഏകദിന ഉപവാസം നടത്തി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു.മാനസികാരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്ന രോഗികളെ
ആ ജീവനനാന്തം മനോരാഗികളാക്കുന്ന നിലപാടുകളാണ് മാറി മാറി വരുന്ന സർക്കാറുകൾ സ്വീകരിക്കുന്നതെന്ന് എം ടി രമേശ് പറഞ്ഞു.കേരളത്തിൻ്റെ ആരോഗ്യമേഖലയെ മെച്ചപ്പെടുത്താൻ കേന്ദ്രം നൽകിയ തുക നഷ്ടപ്പെടുത്തുകയാണ്. കേന്ദ്രം ആശുപത്രികൾക്കായി നൽകുന്ന പണം ചിലവഴിച്ചാൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്ന അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു. നിലവിൽ ഷോക്ക് ചികിത്സ നൽകേണ്ടത് സർക്കാറിനാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്.സർക്കാരിൻ്റേയും ആരോഗ്യമന്ത്രിയുടേയും വീഴ്ചയ്ക്ക് ഉദ്യോഗസ്ഥൻമാരുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്നും എം.ടി കൂട്ടിച്ചേർത്തു.

ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ സജീവൻ .ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ, ലോക് ജനശക്തി പാർട്ടി സംസ്ഥാന പ്രസിഡണ്ട് എം. മെഹബൂബ്,മേഖലാ ട്രഷറർ ടി.വി ഉണ്ണികൃഷ്ണൻ, യുവമോർച്ച ജില്ലാ പ്രസിഡണ്ട് ടി.റെനീഷ്, മണ്ഡലം പ്രസിഡണ്ട് ടി.പി വിജിൽ, ടി.ചക്രായുധൻ, തിരുവണ്ണൂർ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply