കോഴിക്കോട് : സ്വര്‍ണകടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ബിരിയാണി ചെമ്പുമായി പ്രതിഷേധ സമരം നടത്തി. ബിരിയാണി ചെമ്പും , സ്വര്‍ണ കട്ടിയുടെ മാതൃകയുമായി പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ കിഡ്‌സണ്‍ കോര്‍ണനു സമീപത്ത് ബിരിയാണി വിതരണം നടത്തി .തുടര്‍ന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പാട്ട് പാടിയും പ്രതിഷേധിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത് അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി ചോലയ്ക്കല്‍ രാജേന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്തു.മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ ഉഷാഗോപിനാഥ്,ഫൗസിയ അസീസ്,ലതാ സദാശിവന്‍, രാധാഹരിദാസ്,ബ്ലോക്ക് പ്രസിഡന്റ് ബേബിപയ്യാനക്കല്‍,ഷീബ, സന്ധ്യ, പുഷ്പലത, സരസ്വതി, ധനലക്ഷ്മി,അശ്വനി, വിജിത, സതിദേവി ടീച്ചര്‍, ഡി സി സി ജനറല്‍ സെക്രട്ടറി ഷെറില്‍ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.