കോഴിക്കോട്;സ്വർണ്ണ കള്ളക്കടത്ത് സ്വപ്ന സുരേഷിൻ്റെ ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച കോഴിക്കോട് കളക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു. എരഞ്ഞിപ്പാലത്ത് നിന്നാരംഭിച്ച മാർച്ച് കളക്ട്രേറ്റ് കവാടത്തിൽ പോലീസ് തടഞ്ഞു.തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് ഉപരോധിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേശ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് ടി.രനീഷ്, ജനറൽ സെക്രട്ടറി ജുബിൻ ബാലകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് അതുൽ കൊയിലാണ്ടി, സെക്രട്ടറി രാകേഷ്, ട്രഷറർ യദുരാജ് കുന്ദമംഗലം, മീഡിയ കൺവീനർ അരുൺ കൊടുവള്ളി എന്നിവർ സംസാരിച്ചു. യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ടി.രനീഷ് ഉൾപ്പടെ പതിമൂന്ന് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.