മാങ്ങാപ്രാന്തന്റെ പറമ്പിൽ ഇനി തായ്‌ലൻഡ് ചക്കയുടെ മധുരം; ഈ ചക്ക പൊളിക്കാൻ കത്തിയും വേണ്ട
....🖋️ റഫീഖ് തോട്ടുമുക്കം മുക്കം:മലയോര മണ്ണിൽ ഇനി തായ്‌ലൻഡിൻ്റെയും ഇന്തോനേഷ്യയുടെയും മധുരം. കത്തി പോലും തൊടാതെ, വെറും കൈകൊണ്ട് തൊലിപൊളിച്ച് കഴിക്കാൻ പറ്റുന്ന അപൂർവ്വയിനം ചക്ക 'നങ്കടാക്' സ്വന്തം വീട്ടുമുറ്റത്ത് വിളയിച്ചെടുത്ത് വിസ്മയമാവുകയാണ് ഒരു കർഷകൻ. മുൻപ് ഒരൊറ്റ മാവിൽ എൺപതോളം ഇനം മാങ്ങകൾ ഒട്ടിച്ചുചേർത്ത് വിജയഗാഥ രചിച്ച, നാട്ടുക്കാർ സ്നേഹത്തോടെ 'മാങ്ങാപ്രാന്തൻ'എന്ന് വിളിക്കുന്ന കാരശ്ശേരി സ്വദേശി അബ്ദു പൊയിലിലാണ് ഈ അപൂർവ്വ നേട്ടത്തിന് പിന്നിൽ.അപൂർവ്വങ്ങളായ പഴവർഗ്ഗങ്ങളുടെ ഒരു വലിയ കലവറ തന്നെയാണ് അബ്ദു പൊയിലിലിന്റെ വീടും പരിസരവും. ഇല്ലാത്ത കൃഷികൾ ഇവിടെയില്ല എന്ന്...









