• Home  
  • ദേശീയബോധം മുദ്രാവാക്യമല്ല, അതൊരു സംസ്കാരമാണ്: ആർ എസ് എസ് വേദിയിൽ മോഹൻലാൽ
- Exclusive

ദേശീയബോധം മുദ്രാവാക്യമല്ല, അതൊരു സംസ്കാരമാണ്: ആർ എസ് എസ് വേദിയിൽ മോഹൻലാൽ

കോഴിക്കോട്: എമ്പുരാനെ തുടർന്ന് സംഘപരിവാർ സംഘടനകളിൽ നിന്നുള്ള നിരന്തര ആക്രമണങ്ങൾക്കും ബഹിഷ്ക്കരണാഹ്വാനങ്ങൾക്കും പിന്നാലെ ആർ എസ് എസ് വേദിയിലെത്തി നടൻ മോഹൻലാൽ. കേസരി വാരികയുടെ ആഭിമുഖ്യത്തിലുള്ള കോഴിക്കോട്ടെ മാതംഗി സ്റ്റുഡിയോയുടെ ഉദ്ഘാടനം നിർവഹിക്കാനാണ് ലാൽ ആർ എസ് എസ് വേദിയിലെത്തിയത്. രാജ്യസ്നേഹവും ദേശീയ ബോധവും മുദ്രാവാക്യങ്ങളല്ലെന്നും അതൊരു സംസ്കാരമാണെന്നും മോഹൻലാൽ പറഞ്ഞു. അത് തലമുറകളിൽ നിന്ന് തലമുറകളിലേക്ക് വ്യാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്റെ കർമ്മമേഖല സിനിമയാണ്. അഭിനയമാണ് എനിക്ക് അറിയാവുന്നത്. രാജ്യസ്നേഹവും ദേശബോധവും നിറഞ്ഞ ഒട്ടേറെ സിനിമകൾ, […]

കോഴിക്കോട്: എമ്പുരാനെ തുടർന്ന് സംഘപരിവാർ സംഘടനകളിൽ നിന്നുള്ള നിരന്തര ആക്രമണങ്ങൾക്കും ബഹിഷ്ക്കരണാഹ്വാനങ്ങൾക്കും പിന്നാലെ ആർ എസ് എസ് വേദിയിലെത്തി നടൻ മോഹൻലാൽ. കേസരി വാരികയുടെ ആഭിമുഖ്യത്തിലുള്ള കോഴിക്കോട്ടെ മാതംഗി സ്റ്റുഡിയോയുടെ ഉദ്ഘാടനം നിർവഹിക്കാനാണ് ലാൽ ആർ എസ് എസ് വേദിയിലെത്തിയത്. രാജ്യസ്നേഹവും ദേശീയ ബോധവും മുദ്രാവാക്യങ്ങളല്ലെന്നും അതൊരു സംസ്കാരമാണെന്നും മോഹൻലാൽ പറഞ്ഞു. അത് തലമുറകളിൽ നിന്ന് തലമുറകളിലേക്ക് വ്യാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്റെ കർമ്മമേഖല സിനിമയാണ്. അഭിനയമാണ് എനിക്ക് അറിയാവുന്നത്. രാജ്യസ്നേഹവും ദേശബോധവും നിറഞ്ഞ ഒട്ടേറെ സിനിമകൾ, പ്രത്യേകിച്ച് പട്ടാള സിനിമകളിൽ അതുകൊണ്ട് എനിക്ക് അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിനായി നിരവധി തവണ പട്ടാള ക്യാമ്പുകളിലും അതിർത്തിപ്രദേശങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. അങ്ങനെ വായിച്ചറിഞ്ഞതിനപ്പുറം അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട് ഈ രാജ്യസ്നേഹവും ബോധവും. അപ്പോഴൊക്കെ നമുക്ക് സുരക്ഷിതരായി കഴിയുന്നത് അവർ കാവൽ നിൽക്കുന്നതുകൊണ്ടാണ്, അവരുടെ ഹൃദയമിടിപ്പാണ് രാജ്യസ്നേഹമെന്ന് തോന്നിയിട്ടുണ്ട്. ഞാൻ ഇപ്പോൾ അഭിനയിക്കുന്ന ‘ഓപ്പറേഷൻ ഗംഗ’യും അത്തരത്തിൽ ഒരു ചിത്രമാണ്. എന്നാലാവുന്നവിധം രാജ്യസ്നേഹം വളർത്താനുള്ള പ്രവർത്തനങ്ങൾ എന്റെ കർമ്മമേഖലയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

എമ്പുരാനെ തുടർന്ന് സംഘപരിവാർ സംഘടനകൾ രാജ്യദ്രോഹിയായി ചിത്രീകരിച്ച ലാൽ ഉക്രൈൻ–റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ രക്ഷാദൗത്യമായ ‘ഓപ്പറേഷൻ ഗംഗ’യുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയെക്കുറിച്ച് പറഞ്ഞാണ് ആർ എസ് എസിനോട് വിധേയപ്പെടാൻ ശ്രമിച്ചത്. ഇതിനൊപ്പം സംഘ പ്രവർത്തകരെയും അദ്ദേഹം പുകഴ്തത്തി. രാമായണം പോലുള്ള നമ്മുടെ ഇതിഹാസങ്ങളും പുരാണങ്ങളും ആധുനിക സാങ്കേതികവിദ്യയിൽ എത്രമാത്രം വിജയകരമായി അവതരിപ്പിക്കുവാൻ കഴിയുമെന്ന് നാം കണ്ടു. മാതംഗി സ്റ്റുഡിയോയിൽനിന്ന് ഇത്തരത്തിൽ മികച്ച സർഗ്ഗാത്മക പ്രവർത്തനങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും മോഹൻ ലാൽ പറഞ്ഞു. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി. കേസരി മുഖ്യപത്രാധിപർ ഡോ. എൻ ആർ മധു, സി എം രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ഗുജറാത്ത് കലാപത്തിൽ 97 പേർ കൊല്ലപ്പെട്ട നരോദ്യ പാട്യ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ബാബു ബജ്രംഗി എന്നറിയപ്പെട്ട ബാബു ഭായ് പട്ടേൽ കഥാപാത്രമായി വരുന്ന സിനിമയായിരുന്നു എമ്പുരാൻ. തെഹൽക്ക നടത്തിയ ഒരു സ്റ്റിംഗ് ഓപറേഷനിൽ ഒളി ക്യാമറയിൽ ബാബു ബജ്രംഗി തന്നെ കൂട്ടക്കൊലയിൽ തന്റെ പങ്കിനെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ഈ ബാബു ബജ്രംഗിയെ എമ്പുരാനിലൂടെ പ്രേക്ഷകർ വീണ്ടുമൊരിക്കൽ കൂടി കാണുകയായിരുന്നു. ഇദ്ദേഹത്തെ ഓർമപ്പെടുത്തുന്ന വില്ലൻ കഥാപാത്രമായ ബൽരാജ് പട്ടേലെന്ന ബാബു ബജ്രംഗി കോൺഗ്രസിനെ തളർത്തി സംഘപരിവാർ രാഷ്ട്രീയം വളർത്താൻ കേരളത്തിലേക്കെത്തുന്നതായിരുന്നു എമ്പുരാന്റെ പ്രമേയം. കേവലം ഒരു പേരിനപ്പുറം ബാബുവിലൂടെ നരോദ്യപാട്യയും ഗുൽബർ സൊസൈറ്റി സംഭവം ഉൾപ്പെടെ ഇന്ത്യൻ ജനതയ്ക്ക് മുന്നിലേക്ക് വീണ്ടും തുറന്നിടുകയായിരുന്നു തിരക്കഥാകൃത്തായ മുരളി ഗോപി. തുടർന്ന് സിനിമയ്ക്കെതിരെ രംഗത്തെത്തുകയും സെൻസറിന് നിർബന്ധിതമാക്കുകയുമായിരുന്നു സംഘപരിവാർ സംഘടനകൾ. തുടർന്ന് ഏറെക്കാലമായി ലാൽ സിനിമകൾ ബഹിഷ്ക്കരിക്കാൻ ഉൾപ്പെടെ ആഹ്വാനമുണ്ടായി. പിന്നീടിപ്പോഴാണ് തങ്ങളുടെ വേദിയിലേക്ക് ലാലിനെ ആർ എസ് എസ് ക്ഷണിച്ചത്. വേദിയിലെത്തിയ ലാലാവട്ടെ സംഘപ്രവർത്തകരുടെ ദേശീയ ബോധത്തെ പുകഴ്ത്തിക്കൊണ്ടാണ് വേദി ിവിട്ടത്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.