വ്യവസായ സംരംഭകർക്ക് സംയുക്ത കൂട്ടായ്മ ഫെഡറേഷൻ ഓഫ് ബിസിനസ് ഓർഗനൈസേഷൻ ; വടക്കൻ മേഖലയിൽ പുതിയ ഭാരവാഹികൾ
കോഴിക്കോട് : സംസ്ഥാനത്തെ വിവിധ വ്യാപാര വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും ഏകോപിപ്പിച്ച് കൊണ്ട് ആരംഭിച്ച ഫെഡറേഷൻ ഓഫ് ബിസിനസ് ഓർഗനൈസേഷൻ (എഫ് ബി ഒ )വടക്കൻ മേഖലയിൽ പുതിയ ഭാരവാഹികളായി. കോഴിക്കോട് ജില്ല ആസ്ഥാനമായി 5 ജില്ല ഉൾപെട്ട വടക്കൻ മേഖല കമ്മിറ്റിയിൽ ആൾ കേരള കാറ്ററിംഗ് അസോസിയേഷൻ പ്രതിനിധി ടി കെ രാധാകൃഷൻ( പ്രസിഡന്റ്), ഗാർമെന്റ് ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ പ്രതിനിധി സക്കീർ ഹുസൈൻ മുല്ലവീട്ടിൽ ( ജനറൽ സെക്രട്ടറി) ഒപ്റ്റിക്കൽ ഡീലർ അസോസിയേഷൻ പ്രതിനിധി മുസ്ഥഫ വി കെ മഹർ...









