Wednesday, July 17, 2024
BusinessLatest

നാല് പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി കാലിക്കറ്റ് ഫാബ്രിക്സിൽ നിന്നും പുതിയ ബ്രാന്റ് ; കോളിന്‍ കൂറ്റ്യൂർ’ വിപണിയിൽ


കോഴിക്കോട് : കേരളത്തിലെ ടെക്‌സ്‌റ്റൈല്‍ രംഗത്ത് കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി സജീവസാന്നിധ്യമായ കാലിക്കറ്റ് ഫാബ്രിക്സ് കുടുംബത്തില്‍ നിന്നും പുതിയ ബ്രാന്റ് ഉൽപ്പന്നം കോളിന്‍ കൂറ്റ്യൂർ‍ വിപണിയിലെത്തി. കെ.പി.എം. ട്രൈപെന്റാ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ, കേരള ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് ഗാര്‍മെന്റ് ഡീലര്‍സ് വെല്‍ഫയര്‍ അസോസിയേഷൻ പ്രസിഡന്റും, കല്യാണ്‍ സില്‍ക്സ് സി എം ഡി യുമായ ടി എസ് പട്ടാഭിരാമന്‍ , മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് എന്നിവര്‍ ചേർന്ന് ലോകോത്തര ബ്രാന്റായ കോളിന്‍ കൂറ്റ്യൂറിന്റെ ലോഗോ പ്രകാശനം ചെയ്തു. പുരുഷന്മാര്‍ക്കുള്ള ഇന്നര്‍വെയര്‍ സീരീസ് കാലിക്കറ്റ് ഫാബ്രിക്സ് മാനേജിംഗ് ഡയറക്ടർ കെ വി ശിവദാസനും സ്ത്രീകള്‍ക്കുള്ള സീരീസ് രാധ ശിവദാസനും അവതരിപ്പിച്ചു. ഗുണമേന്മയുടെയും സത്യസന്ധതയുടെയും കാര്യത്തില്‍ ഉപഭോക്താക്കളുടെ കൂടെ എന്നും നിലകൊള്ളുന്ന കാലിക്കറ്റ് ഫാബ്രിക്സിന്റെ ബൃഹത്തായതും ശക്തമായതുമായ വിതരണശൃംഖലയും അനുഭവപരിചയവും ഈ പുതിയ ബ്രാന്‍ഡിന് വസ്ത്രവിപണിയില്‍ മുന്‍തൂക്കം നല്‍കുമെന്ന് കാലിക്കറ്റ് ഫാബ്രിക്സ് മാനേജിംഗ് ഡയറക്ടർ കെ വി ശിവദാസൻ പറഞ്ഞു.
മനുഷ്യരേയും പ്രകൃതിയെയും ഒരുപോലെ പരിഗണിക്കുന്ന ഉത്പാദനപ്രക്രിയയാണ് കോളിന്‍ കൂറ്റ്യൂർ‍ പിന്‍പറ്റുന്നത്. അസംസ്‌കൃതവസ്തുക്കളുടെ ശേഖരണം, വസ്ത്രരൂപകല്പന, നിര്‍മ്മാണം, പാക്കേജിങ് എന്നിവയിലെല്ലാം പരിസ്ഥിതിക്ക് ദോഷം വരാതിരിക്കാനുള്ള കാര്യങ്ങളില്‍ കമ്പനി പരമാവധി ശ്രദ്ധ ചെലുത്തുന്നുണ്ട്. ലോകനിലവാരത്തിലുള്ള മെഷീനറിയും ഉയര്‍ന്ന പരിശീലനം ലഭിച്ച ജീവനക്കാരുമാണ് പ്രൊഡക്ടുകളെ ഏറ്റവും മികച്ചതാക്കുന്നത് .
ചടുലവും സന്തോഷം നിറഞ്ഞതുമായ ഒരു ജീവിതശൈലിയെ രൂപപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം, ആഗോളതലത്തിലേക്ക് ബ്രാന്‍ഡിനെ വളര്‍ത്തുകയുമാണ് ലക്ഷ്യമെന്ന് കോളിൻ കൂറ്റ്യൂർ മാനേജിഗ് ഡയറക്ടർ കെ വി ലിനു പറഞ്ഞു. പുതിയ കാലത്തെ വെല്ലുവിളികളെ തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിട്ട് കൊണ്ട് മുന്‍പോട്ടേക്ക് കുതിക്കുന്ന പുതുതലമുറയെ ഉള്‍ക്കൊണ്ടാണ് ഈ ബ്രാന്‍ഡിന്റെ ‘കോൺഫിഡൻസ് വിത്തിൻ’ എന്ന ടാഗ്ലൈന്‍ രൂപം കൊണ്ടത്. ഉയര്‍ന്നു വരുന്ന ഒരു ഗ്ലോബല്‍ ബ്രാന്‍ഡ് എന്ന നിലക്ക് യുവതലമുറയുടെ കാഴ്ചപ്പാടുകളെയും ആഹ്ലാദനിമിഷങ്ങളെയുമാണ് കോളിന്‍ കൂറ്റ്യൂർ‍ പ്രതിനിധീകരിക്കുന്നത്. അതിനുവേണ്ടി ഗുണനിലവാരം, സ്‌റ്റൈല്‍, കംഫര്‍ട്ട്, നൂതനസാങ്കേതികത തുടങ്ങിയവയില്‍ ആഗോളതലത്തിലുള്ള മാനദണ്ഡങ്ങളാണ് ഈ ബ്രാന്‍ഡ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ലോകനിലവാരത്തിലുള്ള ഇന്നര്‍വെയര്‍ കളക്ഷനുകളാണ് ആദ്യഘട്ടത്തില്‍ കോളിന്‍ കൂറ്റ്യൂർ‍ പുറത്തിറക്കുന്നത്. ബ്രേസിയര്‍, പാന്റീസ്, സ്ലിപ്‌സ് എന്നീ വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്കും ബ്രീഫ്സ്, ട്രങ്ക്‌സ്, വെസ്റ്റ്‌സ് എന്നീ വിഭാഗങ്ങളില്‍ പുരുഷന്‍മാര്‍ക്കുമുള്ള പ്രൊഡക്ടുകളാണ് ഉള്ളത്.

ചടങ്ങിൽ ഓപ്പറേഷന്‍സ് ഡയറക്ടര്‍ കെ വൈദ്യനാഥന്‍ സ്വാഗതവും മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ പോള്‍ ജെ കൊണത്തപ്പള്ളി നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply