കേരളത്തിൽ കുറഞ്ഞ വിലയ്ക്ക് സിമന്റ് ലഭ്യമാക്കുമെന്ന് കോളേരി സിമന്റ്സ് വിപണിയിൽ ബ്രാന്റിഗംഗിന്റെ പേരിൽ അനാവശ്യ വിലവർദ്ധന കേരളജനതയ്ക്ക് ചാക്കിന് 100 രൂപയോളം നഷ്ടം
കോഴിക്കോട് : ബ്രാന്റിംഗിന്റെ പേരിൽ വിപണിയിൽ സിമന്റിന് അനാവശ്യ വിലവർധനയെന്ന് കോളേരി സിമന്റ്സ് ചെയർമാൻ ശ്രീരാജ് കോളേരി. കോവിഡും പ്രകൃതി ദുരന്തങ്ങളും കാരണം നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവർ അതി ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിയ പശ്ചാത്തലത്തിൽ സിമന്റ് വില വർധിപ്പിക്കുന്നത് പ്രതിസന്ധി വർധിപ്പിക്കും. കേരളത്തിൽ നിർമാണം നടക്കുന്ന മേയ് വരെ വർധിച്ച വില നീട്ടിക്കൊണ്ടു പോകാനാണ് കുത്തക കമ്പനികൾ ശ്രമിക്കുന്നത്. സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ കോൺട്രാക്ടർമാരും ആവശ്യപ്പെട്ടാൽ ന്യായവിലക്ക് സിമന്റ് നൽകാൻ കോളേരി അടക്കമുള്ള എട്ടോളം കമ്പനികൾ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....









