കോഴിക്കോടിന്റെ വാണിജ്യ സാധ്യതകള്‍ ഉയർത്തി ഒരു ജില്ല ഒരു ഉല്‍പന്നം സെമിനാര്‍
കോഴിക്കോട്: കോഴിക്കോടിനെ ഒരു കയറ്റുമതി ഹബ്ബാക്കി മാറ്റാനുള്ള യത്‌നത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു ജില്ല ഒരു ഉല്‍പന്നം സെമിനാറില്‍ വ്യാപാര മേഖലയുടെ വന്‍ പങ്കാളിത്തം. പഴം-പച്ചക്കറികള്‍, പാദരക്ഷകള്‍, ഭക്ഷ്യോല്‍പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന ഉല്‍പന്നങ്ങള്‍, മധുരപലഹാരങ്ങള്‍ തുടങ്ങിയവയാണ് ജില്ലയില്‍ നിന്നുള്ള പ്രധാന കയറ്റുമതി ഉല്‍പന്നങ്ങള്‍. ഇവയുടെ കയറ്റുമതി സാധ്യതകള്‍, ഈ രംഗത്തെ അവസരങ്ങള്‍, നേരിടുന്ന വെല്ലുവിളികള്‍ എന്നിവയും ലോജിസ്റ്റിക്‌സ്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനുമായി മലബാര്‍ പാലസിലാണ് പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍ കയറ്റുമതിക്കാരുടെ സംശയങ്ങള്‍ ദൂരീകരിച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്...









