Tuesday, October 15, 2024
BusinessLatest

പ്രീ ബഡ്ജറ്റ് ചർച്ചയിലേക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ചു.


കോഴിക്കോട് : സംസ്ഥാനത്തെ 2023-24 പ്രീ ബഡ്ജറ്റ് ചർച്ചയിലേക്ക് പ്രായോഗികവും മുൻഗണനാ ക്രമത്തിലും നിർദ്ദേശങ്ങളടങ്ങിയ നിവേദനം ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, മലബാർ ഡെവലപ്മെന്റ് കൗൺസിൽ, ഓൾ ഇന്ത്യ ആയുർവേദിക് ഷോപ്പ് മാനുഫാക്ചേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ സംയുക്തമായി ധനമന്ത്രിക്ക് അയച്ചു.

മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ പ്രത്യേക പാക്കേജ്, സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്ന് പിടിച്ചെടുക്കുന്ന സ്വർണ്ണത്തിന്റെയും ചുമത്തുന്ന ഭീമമായ പിഴയുടെയും അർഹമായ വിഹിതം കേരളത്തിന് ലഭിക്കുക ,പെട്രോളിയം ഉൽപ്പന്നങ്ങൾ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്തുക, പഴം – പച്ചക്കറി കയറ്റുമതിക്ക് ചുമത്തിയ 18% സി. ജി. എസ്. ടി. പിൻവലിക്കാൻ കേന്ദ്ര ജി എസ് ടി കൗൺസിലിൽ സമ്മർദ്ദം ചെലുത്തുക കോർപ്പറേറ്റ് കമ്പനികൾ – പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക പിരിച്ചെടുക്കുക, കേന്ദ്ര ഫണ്ടുകളിൽ നിന്നും ആനുകൂല്യങ്ങൾ സമയബന്ധിതമായി ചെലവഴിക്കുക, സൗജന്യ ഡയാലിസിസ് ചെയ്യുന്ന സ്ഥാപനങ്ങൾക്ക് വാങ്ങുന്ന ഉപകരണങ്ങൾക്ക് നികുതി ഇളവ് നൽകുക, അനിവാര്യമല്ലാത്ത സർക്കാർതല വിദേശയാത്രകൾ ഒഴിവാക്കുക, സർക്കാർ ചടങ്ങുകൾ ലളിതമായി നടത്തുക, മലബാറിന്റെ സമഗ്ര വികസനത്തിന് തിരുവമ്പാടിയിലോ, സ്ഥലം ലഭ്യതയുള്ള അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കുക, കരിപ്പൂരിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് സിയാൽ മാതൃകയിൽ ഗ്രീൻഫീൽഡ് എയർപോർട്ട് നിർമ്മിക്കുക ഉൾപ്പെടെ 26 നിർദ്ദേശങ്ങളാണ് പ്രസിഡണ്ട് ഷെവലിയാർ സി.ഇ. ചാക്കുണ്ണിയുടെ നേതൃത്വത്തിൽ സമർപ്പിച്ചത്.

നിവേദനത്തിന്റെ നേർപ്പകർപ്പ് ഫിനാൻസ് ( ബഡ്ജറ്റ് വിങ്ങ് – F ) സെക്ഷൻ ഓഫീസർക്ക് അയച്ചതായി അദ്ദേഹം പറഞ്ഞു.


Reporter
the authorReporter

Leave a Reply