ഇന്ഡീ എസ് യു വി സ്കൂട്ടര് പുറത്തിറക്കി റിവര്; പ്രീഓര്ഡര് ആരംഭിച്ചു
കോഴിക്കോട്: സ്കൂട്ടറുകളുടെ എസ് യു വിയായ ഇന്ഡീ പുറത്തിറക്കി ബെംഗളൂരു ആസ്ഥാനമായ ഇലക്ട്രിക് വെഹിക്കിള് സ്റ്റാര്ട്ടപ്പായ റിവര്. ഒരുസ്കൂട്ടര് എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നതിന് പുത്തന് വഴികളുമായി, ഇതുവരെ കണ്ടിട്ടില്ലാത്ത നിരവധി ഫീച്ചറുകള് വാഗ്ദാനം ചെയ്യുന്ന ഡിസൈനാണ് ഇന്ഡീയുടെത്. ബെംഗളൂരുവിലെ റിവര് ആര് ആന്ഡ് ഡി കേന്ദ്രത്തിലാണ് ഇന്ഡീ രൂപകല്പ്പനയും നിര്മാണവും. രാജ്യത്ത് വില്ക്കപ്പെടുന്ന മറ്റൊരു ഇലക്ട്രിക് സ്കൂട്ടറിലും ഇല്ലാത്തവിധം 14 ഇഞ്ചിന്റെ വീലുകളാണ് ഇന്ഡീയില് ഉള്ളത്. ഈ വലിയ വീലുകള് മികച്ച നിയന്ത്രണം അനുവദിക്കുന്ന റൈഡിംഗ് പൊസിഷനും ഏതുതരം റോഡുകളിലും മികച്ച യാത്രാക്ഷമതയും...









