Wednesday, January 22, 2025
BusinessLatest

ബഡ്ജറ്റ് സ്വാഗതാർഹം ;വികസനത്തിൽ ഊന്നിയുള്ള ബഡ്ജറ്റെന്ന് കാലിക്കറ്റ് ചേംബർ


കോഴിക്കോട് :2023-24 വർഷത്തെ കേന്ദ്ര ബഡ്ജറ്റ് പൊതുവേ സ്വാഗതാർഹമാണെന്നും വികസനത്തിന് ഊന്നൽ കൊടുത്തിട്ടുള്ള ഒരു ബഡ്ജറ്റ് ആണെന്നും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വിലയിരുത്തി.
15 ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിന് നീക്കിവച്ചത് സാധാരണക്കാരായ ജനങ്ങളിലേക്ക് പണം എത്തിക്കാനുള്ള ഒരു ഉപാധിയാണ് റെയിൽവേ വികസനത്തിന് നീക്കി വച്ച 2.4 ലക്ഷം കോടി രൂപയിൽ കേരളത്തിന് വന്ദേഭാരത് ട്രെയിനും കൂടാതെ ട്രെയിനിന്റെ വേഗത കൂട്ടാൻ റെയിൽപാള നിർമാണ പ്രവർത്തനങ്ങൾക്കു ആവശ്യമായ തുക ഉൾപ്പെടുത്തു മെന്നും പ്രതീക്ഷിക്കുന്നതായി അറിയിച്ചു.
സ്ത്രീ ശാക്തീകരണത്തിന് നീക്കിവച്ച ബഡ്ജറ്റ് വിഹിതം കേരളത്തിന് ഏറ്റവും ഉപകാരപ്രദമാവുമെന്നും എയിംസ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടില്ലെകിലും പോസ്റ്റ് ബഡ്ജറ്റിൽ വരും എന്ന് പ്രതീക്ഷിക്കാമെന്ന് ചേംബർ ഭാരവാഹികൾ അഭ്യുപ്രായപ്പെട്ടു
ആദായ നികുതിയിൽ ഇളവ് വരുത്തിയത്, സാധാരണക്കാരായ ജനങ്ങൾക്ക് ഉപകാരപ്രദമാകും. 75000 കോടി രൂപ പൊതു ഗതാഗതത്തിനു വേണ്ടി മാത്രം മാറ്റി വച്ചത് കേരളത്തിന് അനുകൂലമാകുമെന്നും ചേംബർ വിലയിരുത്തി .
എം എസ് എം ഇ ക്രഡിറ്റ് ഗ്യാരണ്ടി സ്കീം അനുവദിച്ചതും, അടിസ്ഥാന വികസനത്തിന് മുൻഗണന നൽകിയതും , നികുതി തർക്കങ്ങൾ പരിഹരിക്കാൻ ആംനെസ്റ്റി പദ്ധതി നടപ്പാക്കിയതും , കസ്റ്റംസ് തീരുവ 21 നിന്ന് 13 ശതമാനമാക്കി കുറച്ചതും സ്വാഗതാർഹം
സ്വർണ്ണവില വർധന നികുതി വെട്ടിപ്പിനുള്ള സാധ്യത കൂട്ടും .കേന്ദ്രം ഉദ്ദേശിക്കുന്ന 20 നൈപുണ്യ വികസനകേന്ദ്രത്തിൽ ഒന്ന് കേരളത്തിൽ അനുവദിച്ച് തരണമെന്ന് ചേംബർ അഭ്യർത്ഥിച്ചു..
ബഡ്ജറ്റ് അവലോകനയോഗത്തിൽ ചേംബർ പ്രസിഡണ്ട് റാഫി പി ദേവസ്സി, ഹോ : സെക്രട്ടറി എ പി അബ്ദുള്ളകുട്ടി , മുൻ പ്രസിഡണ്ട് സുബൈർ കൊളക്കാടൻ , മുൻ പ്രസിഡന്റ് ടി . പി അഹമ്മദ് കോയ , വൈസ് പ്രസിഡന്റ് എൻ കെ നാസർ, ട്രഷറർ ബോബിഷ് കുന്നത്ത് എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply