Thursday, September 19, 2024
BusinessLatest

ഡാ​റ്റ സു​ര​ക്ഷ പ​ര​മ​പ്ര​ധാ​നം: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഗാ​വ ഇ​ല​ക്‌​ട്രോ​ണി​ക്സ് സ​ർ​വീ​സ് സെ​ന്‍റ​റിനു തുടക്കം


കോ​ഴി​ക്കോ​ട്: സാ​ങ്കേതി​ക​ വി​ദ്യ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്ന കാ​ല​ത്ത് ഡാ​റ്റാ സു​ര​ക്ഷ പ​ര​മ​പ്ര​ധാ​ന​മാ​ണെ​ന്നു പൊ​തു​മ​രാ​മ​ത്ത്, ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് നി​ത്യ​ജീ​വി​ത​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കാ​ണു​ള്ള​തെ​ന്നും അ​വ​യു​ടെ സ​ർ​വീ​സ് സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളി​ൽ ചെയ്യുന്നതാണ് നല്ലതെന്നും മ​ന്ത്രി. ചെ​റൂ​ട്ടി റോ​ഡി​ൽ ആ​രം​ഭി​ച്ച ഗാ​വ ഇ​ല​ക്‌​ട്രോ​ണി​ക്സ് സ​ർ​വീ​സ് സെ​ന്‍റർ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അതേസമയം, സർവീസിനെത്തുന്നവർക്ക് വിട്ടുവീഴ്ചയില്ലാത്ത ഡാറ്റാ സുരക്ഷയും സ്വകാര്യതയും സ്ഥാപനം ഉറപ്പു നൽകുന്നതായി ഗാ​വ എം​ഡി അ​ബ്ദു​ൾ ന​സീ​ർ. കെ.​പി പ​റ​ഞ്ഞു. ‌മൊ​ബൈ​ൽ ഫോ​ൺ, ലാ​പ്ടോ​പ്പ്‌, ഡെ​സ്ക് ടോ​പ്പ് തു​ട​ങ്ങി എ​ല്ലാ​ത​രം ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും സ​ർ​വീ​സ് ചെ​യ്യു​ന്ന ഗാ​വ, ഡാ​റ്റ സു​ര​ക്ഷ​യ്ക്കു​ള്ള ഐ​എ​സ്ഒ (27001: 2013) അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഏ​ക സ്ഥാ​പ​നം കൂ​ടി​യാ​ണ്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ സ​ർ​വീ​സ് പ​രി​ച​യ​മു​ള്ള വി​ദ​ഗ്ധ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ സേ​വ​നവും ഇവിടെ ലഭ്യമാണ്.

സ​ർ​വീ​സി​നു പു​റ​മെ പ്രീഓൺഡ് പ്രീമിയം ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങളുടെ വിപുലമായ കലക്ഷനാണ് ഗാവയിൽ ഒരുക്കിയിരിക്കുന്നത്. ഉ​പ​ക​ര​ണ​ങ്ങ​ൾ വോ​റ​ന്‍റി​യോ​ടും ഫി​നാ​ൻ​സ് സൗ​ക​ര്യ​ത്തോ​ടും​കൂ​ടി വാങ്ങാനുമുള്ള സൗകര്യമുണ്ട്. ഉപകരണങ്ങൾ വാങ്ങുന്നവർക്ക് ജിഎസ്ടി ബില്ലും നൽകുന്നതാണ്.
കേ​ടാ​യ ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ പു​റ​ന്ത​ള്ളു​ന്ന​തി​നു പ​ക​രം സ​ർ​വീ​സ് ചെ​യ്തു വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്ന​തോടെ ഒരു പരിധി വരെ ഇ- ​മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം ശാ​സ്ത്രീ​യ​മാ​യി ചെ​യ്യു​ന്ന​തി​നു​ള്ള സാ​ധ്യ​ത​കൂ​ടി​യാ​ണ് ഗാ​വ ഒ​രു​ക്കു​ന്ന​തെ​ന്ന്  അധികൃതർ പറയുന്നു. പു​തി​യ ത​ല​മു​റ​യെ ഇ ​സാ​ക്ഷ​ര​ത കൈ​വ​രി​ക്കാ​ൻ ശീ​ലി​പ്പി​ക്കു​ക​യെ​ന്ന​തും സ്ഥാ​പ​ന​ത്തി​ന്‍റെ ല​ക്ഷ്യ​മാ​ണ്.

ഉപകരണങ്ങൾ വാങ്ങാനും വിൽക്കാനും സർവീസ് ചെയ്യാനും സംസ്ഥാന വ്യാപകമായി പിക്ക് ആൻഡ് ഡ്രോപ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് www.gava.co.in എന്ന വെബ്സൈറ്റ് വഴി ഇത് പ്രയോജനപ്പെടുത്താം. ബിസിനസ് അസോസിയേറ്റ്സുമായി ചേർന്ന് സംസ്ഥാനത്തുടനീളം കലക്ഷൻ പോയിന്‍റുകളും ഒരുക്കിയിരിക്കുന്നു.

വ്യാ​പാ​ര മേ​ഖ​ല​യി​ൽ ര​ണ്ടു പ​തി​റ്റാ​ണ്ടായി പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള  ദു​ബാ​യ് കേ​ന്ദ്രമായ ബ്രോ​നെ​റ്റ് ഗ്രൂ​പ്പിന്‍റെ ഭാഗമാണ് ഗാവ. ‌ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ്രീ​ഓ​ൺ​ഡ് ഗാ​ഡ്ജ​റ്റ് ഹ​ബ്ബ് കൂടിയാണ് ഇതോടെ, ഇവിടെ യാഥാർഥ്യമാകുന്നത്.

 


Reporter
the authorReporter

Leave a Reply