BusinessLatest

കേന്ദ്രബജറ്റ് – രാജ്യത്തിന്റെ ദീർഘകാല പുരോഗതിയ്ക്ക് ഗുണം ചെയ്യും : മലബാർ ചേംബർ


കോഴിക്കോട് : കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2023 – 2024 വർഷത്തെ ബജറ്റ് രാജ്യത്തിന്റെ ദീർഘകാല വികസനത്തിന് ഗുണം ചെയ്യുമെന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്സ് .
അടിസ്ഥാന സൗകര്യ വികസനത്തിന് 400 % അധിക തുക വിലയിരുത്തിയതും വ്യവസായ മേഖലയ്ക്ക് വായ്പാ സഹായം പ്രഖ്യാപിച്ചതും മധ്യ വർഗത്തിന് ബജറ്റ് ആശ്വാസമാണ്. എന്നാൽ എയിംസ് അടക്കം കേരളത്തിൽ മറ്റ് പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്താത്തത് നിരാശജനകം. വരുമാന നികുതി പ്രതീക്ഷിച്ചത്ര കുറവ് ഇല്ലെങ്കിലും കുറച്ചത് സ്വാഗതാർഹമാണ്. റെയിൽ വേയ്ക്ക് 2.40 ലക്ഷം കോടി രൂപ ഇത്രയധികം വകയിരുത്തിയത് ഇതാദ്യമായാണെന്ന് ചേംബർ വിലയിരുത്തി. രാജ്യത്തിന്റെ വികസനം വേഗത്തിലാക്കാൻ ലക്ഷം കോടിയുടെ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചത് രാജ്യ പുരോഗതിയ്ക്ക് ഗുണപ്രദമാണ്. മലബാർ ചേംബർ ഹാളിൽ നടന്ന അവലോകന യോഗത്തിൽ പ്രസിഡന്റ് എം എ മെഹബൂബ്. ഹോ . സെക്രട്ടറി കെ അരുൺ കുമാർ , മുൻ പ്രസിഡന്റ് കെ വി ഹസീബ് അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply