BusinessLatest

ഇന്‍ഡീ എസ് യു വി സ്‌കൂട്ടര്‍ പുറത്തിറക്കി റിവര്‍; പ്രീഓര്‍ഡര്‍ ആരംഭിച്ചു


കോഴിക്കോട്: സ്‌കൂട്ടറുകളുടെ എസ് യു വിയായ ഇന്‍ഡീ പുറത്തിറക്കി ബെംഗളൂരു ആസ്ഥാനമായ ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പായ റിവര്‍. ഒരുസ്‌കൂട്ടര്‍ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നതിന് പുത്തന്‍ വഴികളുമായി, ഇതുവരെ കണ്ടിട്ടില്ലാത്ത നിരവധി ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന ഡിസൈനാണ് ഇന്‍ഡീയുടെത്.  ബെംഗളൂരുവിലെ റിവര്‍ ആര്‍ ആന്‍ഡ് ഡി കേന്ദ്രത്തിലാണ് ഇന്‍ഡീ രൂപകല്‍പ്പനയും നിര്‍മാണവും.

 

രാജ്യത്ത് വില്‍ക്കപ്പെടുന്ന മറ്റൊരു ഇലക്ട്രിക് സ്‌കൂട്ടറിലും ഇല്ലാത്തവിധം 14 ഇഞ്ചിന്റെ വീലുകളാണ് ഇന്‍ഡീയില്‍ ഉള്ളത്. ഈ വലിയ വീലുകള്‍ മികച്ച നിയന്ത്രണം അനുവദിക്കുന്ന റൈഡിംഗ് പൊസിഷനും ഏതുതരം റോഡുകളിലും മികച്ച യാത്രാക്ഷമതയും വാഗ്ദാനം ചെയ്യുന്നു. സീറ്റിനടിയില്‍ വിപുലമായ 43 ലിറ്റര്‍ സ്റ്റോറേജും 12 ലിറ്റര്‍ ഫ്രണ്ട്‌ഗ്ലോവ് ബോക്‌സും ഉള്ള ഇന്‍ഡീയിലാണ് മറ്റ് സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഏറ്റവും വലിയ സ്റ്റോറേജ് ഉള്ളത്. ഇന്‍ഡീയുടെ വശങ്ങളിലുള്ള എക്‌സ്‌ക്ലൂസീവ് ലോക്ക്& ലോഡ്പാനിയര്‍ സ്റ്റേകള്‍ വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി പലവിധ കസ്റ്റമൈസേഷനുകളും സാധ്യമാക്കുന്നു. ഇത്തരത്തിലുള്ളത് സ്‌ക്കൂട്ടറുകളില്‍ ആദ്യമാണ്.

6.7 കെഡബ്ല്യു പീക്ക്പവര്‍ ഉള്ള ശക്തമായ മോട്ടോറിന് ഇന്‍ഡീയെ 90 കിലോമീറ്റര്‍ വേഗതയില്‍ എത്തിക്കാന്‍ കഴിയും. ഇക്കോ, റൈഡ്, റഷ് എന്നീ മൂന്ന് റൈഡ് മോഡുകള്‍ക്കിടയില്‍ തടസ്സമില്ലാതെ മാറ്റി ഡ്രൈവ് ചെയ്യാം. 4 കെഡബ്ല്യുഎച്ച് ബാറ്ററി 120 കിലോമീറ്റര്‍ റേഞ്ച്‌നല്‍കും.

ഒരു സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് 5 മണിക്കൂറിനുള്ളില്‍ 80% വരെ സ്‌ക്കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇന്‍ഡീയുടെ വില 1,25,000/ രൂപയാണ് (ബെംഗളൂരു എക്‌സ്‌ഷോറൂം). 2023 ആഗസ്ത് മുതല്‍ ആരംഭിക്കുന്ന ഡെലിവറികള്‍ക്കായുള്ള പ്രീഓര്‍ഡറുകള്‍ ഇപ്പോള്‍ റിവര്‍ വെബ്‌സൈറ്റില്‍ലഭ്യമാണ്


Reporter
the authorReporter

Leave a Reply