Thursday, May 16, 2024
BusinessLatest

5 ലക്ഷം ബ്രെഡ് പീസുകള്‍ വിതരണം ചെയ്ത്  ഗ്രൂപ്പോ ബിംബോ


കൊച്ചി: ലോകത്തെ ഏറ്റവും വലിയ ബേക്ക്ഡ് ഫുഡ് കമ്പനിയും ഇന്ത്യയിലെ ഏറ്റവും വലിയ ബ്രെഡ് ഉല്‍പ്പാദകരുമായ ഗ്രൂപ്പോ ബിംബോ അഞ്ചു ലക്ഷം ബ്രെഡ് പീസിന് തുല്ല്യമായ ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ ഫുഡ് ബാങ്കിങ് നെറ്റ് വര്‍ക്കിലൂടെ വിതരണം  ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസനത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ  ലോകത്തെ വിശപ്പ് അകറ്റലിനെ പിന്തുണക്കുന്ന  ഗ്രൂപ്പോ ബിംബോയുടെ ആഗോള സുസ്ഥിര സ്ട്രാറ്റജി ആരോഗ്യകരവും രുചികരവുമായ ഉല്‍പ്പന്ന ശ്രേണിയിലൂടെയും ബിംബോ ഗ്ലോബല്‍ റേസ് പോലുള്ള സംരംഭങ്ങളിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുന്നു.

ഡല്‍ഹി എന്‍സിആര്‍ (ഗുരുഗ്രാം) മേഖലയില്‍ ഹാര്‍വെസ്റ്റ് ഗോള്‍ഡ് ബ്രെഡ് ബ്രാന്‍ഡിനു കീഴിലും മോഡേണ്‍ ഗ്ലോബല്‍ റേസ് എന്ന  പേരില്‍ കൊച്ചിയില്‍ മോഡേണ്‍ ബ്രെഡ് ബ്രാന്‍ഡിനു കീഴിലുമാണ്  കമ്പനി റേസ്  സംഘടിപ്പിച്ചത്.  ഹാര്‍വെസ്റ്റ് ഗോള്‍ഡ്, മോഡേണ്‍ ബ്രെഡ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ 35000 ബ്രെഡ് പാക്കറ്റുകളാണ് നല്‍കിയത്

ഇന്ത്യന്‍ മാരത്തണിലെ ഓരോ രജിസ്ട്രേഷനും 20 കഷ്ണം ബ്രെഡാണ് ഗ്രൂപ്പോ ബിംബോ സംഭാവന ചെയ്തത്. പരിപാടിക്ക് 20,000 രജിസ്ട്രേഷന്‍ ലഭിച്ചു. മികച്ച ലോകത്തെ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രൂപ്പോ ബിംബോ പ്രതിജ്ഞാബദ്ധമാണെന്നും ബിംബോ ആഗോള റേസ് ഈ  ദൗത്യത്തിനായുള്ള സംരംഭമാണെന്നും ഇതിലൂടെ, പങ്കെടുക്കുന്നവര്‍ അവരുടെ ആരോഗ്യത്തോടൊപ്പം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വിശപ്പകറ്റുന്നതില്‍ കൂടി പങ്കാളിയാകുകയാണെന്നും മികച്ച ലക്ഷ്യത്തിനായുള്ള ലോകത്തെ ഏറ്റവും വലിയ റേസില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും ബിംബോ ബേക്കറീസ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാജ് കന്‍വര്‍ സിങ് പറഞ്ഞു.


Reporter
the authorReporter

Leave a Reply