‘ആധ്യാത്മിക സാഹിത്യ ചരിത്രം’ ഭാഷയുടെ വളർച്ച കാട്ടിത്തരുന്ന ഗ്രന്ഥം;ഡോ.ജോയ് വാഴയിൽ
കോഴിക്കോട്:ആധ്യാത്മിക വീക്ഷണകോണിലൂടെ സാഹിത്യത്തെ നോക്കിക്കണ്ട് ഭാഷയുടെ വളർച്ചയെ അത് എങ്ങിനെയാണ് സ്വാധീനിച്ചതെന്ന ഉൾക്കാഴ്ച തരുന്ന ഗ്രന്ഥമാണ് ‘ആധ്യാത്മിക സാഹിത്യ ചരിത്രം’ എന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. ജോയ് വാഴയിൽ പറഞ്ഞു. കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനൊന്ന് നൂറ്റാണ്ടുകളിലൂടെ വളർന്ന് വികസിച്ച് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച മലയാള ഭാഷയുടെ തുടക്കകാലം മുതലുള്ള ചരിത്രം പുസ്തകത്തിൽ അവലോകനം ചെയ്യുന്നുണ്ട്. ഇത് നൂതനമായ ഒരു ശ്രമം കൂടിയാണ്. ചന്ദ്രശേഖരൻ നായരുടെ ഈ പരിശ്രമം ഭാഷയ്ക്ക് വളരെയധികം പ്രയോജനപ്രദമാണ്. ആധ്യാത്മിക രംഗത്ത്...









