ആരതി ജിമേഷ്
ഫറോക്ക്: മിമിക്രി കലാകാരനായ ധനീഷ് പി വള്ളിക്കുന്നിന്റെ എല്ലാമെല്ലാം ആയിരുന്ന, തന്റെ കലാ കായിക വളർച്ചക്ക് താങ്ങും തണലുമായി എന്നും കൂടെ ഉണ്ടായിരുന്ന അച്ഛന്റെ വിയോഗം അദ്ദേഹത്തെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. അച്ഛന്റെ ഓർമ്മകളിൽ നിന്ന് ധനീഷ് എഴുതിയ വരികൾ അത്രമേൽ ഹൃദയത്തിൽ സ്പർശിക്കുന്നതാണ് ആ പദങ്ങൾ എല്ലംതന്നെ ഹൃദയത്തിൽ നിന്നും വന്നതുകൊണ്ട് തന്നെയാവാം അച്ഛൻ എന്ന ആൽബം ജനപ്രിയമാവുന്നത്.
ധനീഷ് എഴുതിയ വരികൾ ബിനോയ് ചീകിലോടിന്റെ സംഗീതത്തിൽ മലയാളത്തിന്റെ പ്രിയ ഗായകൻ അഭിജിത്ത് കൊല്ലം മനോഹരമായി ആലപിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം ദീപു വിവേക് . വയലിൻ അലോഷിൻ ജോസഫ്. ആൽബത്തിൽ ധനീഷിന്റെ കൂടെ വിനയൻ , ധ്യാൻ ദേവ് എന്നിവരാണ് അഭിനേതാക്കൾ. ബാബുരാജൻ പകർത്തിയ ചിത്രങ്ങൾക്ക് അദ്വൈത് ആണ് എഡിറ്റിംങ് നിർവ്വഹിച്ചത്.
നടൻമാരായ വിഷ്ണു ഉണ്ണികൃഷ്ണൻ, പാഷാണം ഷാജി , സംവിധായകരായ സജി സുരേന്ദ്രൻ, സലിൽ തുടങ്ങിയവരുടെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് ആൽബം റിലീസ് ചെയ്തത്.
യൂട്യൂബിൽ ആൽബം ഇതിനോടകം തന്നെ നിരവധി പേർ കണ്ടുകഴിഞ്ഞു. മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ആനയറങ്ങാടി സ്വദേശിയായ ധനീഷ് പി വള്ളിക്കുന്ന് ജീവശാസ്ത്രത്തിൽ
എംഫിൽ നേടിയിട്ടുണ്ട്.നിരവധി ചാനലുകളിലും. സ്റ്റോജ് ഷോകളിലും മിമിക്രി അവതരിപ്പിച്ച് ശ്രദ്ധേയനായ ധനീഷ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷം ചെയ്തിട്ടുണ്ട്.മിമിക്രിക്കൊപ്പം ഗാനരചനയിലും, തിരക്കഥാരചനയിലും ധനീഷ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്