Wednesday, November 6, 2024
Art & CultureLocal News

‘ഞ്ഞിപ്പെം എന്താ ചെയ്യാ.. ?’ ഗൃഹാങ്കണ നാടകവുമായി നാട്ടുറവ


ഫറോക്ക്: നാടകത്തിന്റെ അതിജീവനം പ്രമേയമാക്കി വാഴയൂരിലെ നാടക കലാകാരൻമാരുടെ കൂട്ടായ്മയായ നാട്ടുറവ ഗൃഹാങ്കണ നാടകവുമായി വീട്ടുമുറ്റങ്ങളിലേക്ക്…നിറഞ്ഞ ജനക്കൂട്ടത്തിന് മുന്നിൽ അവതരിപ്പിക്കേണ്ട നാടകം കോവിഡ് പ്രതിസന്ധി മൂലം കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം സാമൂഹ്യ അകലം പാലിച്ച് കാണികളുടെ എണ്ണം നിജപ്പെടുത്തി വീട്ടുമുറ്റത്തെ ശുഷ്ക്കമായ വേദിയിൽ അവതരിപ്പിക്കുന്ന രീതിയാണ് ഗൃഹാങ്കണ നാടകം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.സ്റ്റേജിൽകളിക്കാവുന്ന രീതിയിലുള്ളതാണ് നാടകമെങ്കിലും പരമാവധി രണ്ട് പേർ മാത്രമാണ് രംഗത്ത് ഉണ്ടാവുക കൂടാതെ നാടകത്തിൽ പ്രേക്ഷകരും കഥാപാത്രങ്ങളാവും, 30 മിനിറ്റ്ദൈർഘ്യത്തിൻ ഒരു സീനിൽ മാത്രമായി പരിമിതപ്പെടുത്തി കാലിക പ്രസ്ക്തമായി അവതരിപ്പിക്കുകയാണ് നാടകം. ഒരു ഏരിയയിലെ ചെറിയ സദസിന് മുന്നിലാണ് നാടകം അവതരിപ്പിക്കുന്നതെങ്കിലും പ്രേക്ഷകർക്ക് മുന്നിൽ നേരിട്ട് നാടകം അവതരിപ്പിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തി അഭിനേതാക്കൾക്ക് നേടാനാവും, ഒപ്പം സോഷ്യൽ മീഡിയാ ഫ്ലാറ്റ്ഫോം വഴി തൽസമയം കൂടുതൽ പ്രേക്ഷകരിലേക്ക് നാടകം എത്തിക്കാനും ഈ രീതി കൊണ്ട് സാധിക്കും എന്നതാണിതിന്റെ മറ്റൊരു പ്രത്യേകത. നാടകത്തിന്റെ അതിജീവനത്തിനുള്ള ശ്രമമായാണ് നാട്ടുറവയിലെ കലാകാരൻമാർ ഈ രീതിയെ വ്യാഖ്യാനിക്കുന്നത്.
‘ഞ്ഞിപ്പെം എന്താ ചെയ്യാ…? ‘ എന്ന നാടകം
കോവിഡ് പ്രതിരോധ ക്യാമ്പയിനായ ‘ബി ദ വാരിയർ’ ന് മുൻതൂക്കം നൽകി കോവിഡ് പ്രതിരോധം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാന്നെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തിയും, ആരോഗ്യ വകുപ്പ് നൽകുന്ന ആധികാരിക സന്ദേശങ്ങൾ നൽകിയുമാണ് ആരംഭിക്കുന്നത്.
കോവിഡ് മൂലമുള്ള നാടകമേഖലയുടെ നിശ്ചലാവസ്ഥയും, പ്രതിസന്ധികളും, നാടക മേഖലയിൽ നിന്ന് ഉപജീവനത്തിന് മറ്റ് തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുമ്പോൾ അഭിമുഖീകരിക്കേണ്ടിവരുന്ന നാടക കലാകാരൻമാരുടെ ശാരീരിക-മാനസിക – സാമൂഹിക-സാമ്പത്തിക പ്രയാസങ്ങളും, തൊഴിൽ ലഭ്യതക്കുറവും, പ്രതീക്ഷകളും, സമകാലീന വിഷയങ്ങളും ഒരു കുടുംബാന്തരീക്ഷത്തിൽ നിന്ന് കൊണ്ട് തീവ്രമായി അവതരിപ്പിക്കപ്പെടുകയാണ് ഈ നാടകത്തിലൂടെ.നാടകത്തിന്റെ സംവിധാനം നിർവ്വഹിച്ചത് മോഹൻ കാരാടാണ് .നാടകത്തിലെ കഥാപാത്രങ്ങളായ ഭാര്യയായി ടി.പി പ്രമീളയും ഭർത്താവായി ലീനിഷ് കക്കോവും വേഷമിടുന്നു .രചന ജിമേഷ് കൃഷ്ണൻ. സംഗീതം: വൈഷ്ണവി ദർപ്പണ. സാങ്കേതികസഹായം. ശ്രീജിത്ത് കക്കോവ്, ജിഷി .നാടകവേദി കടുത്ത വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത് വീട്ടുമുറ്റരങ്ങുകളിൽ ഈനാടകത്തിലൂടെ ആവേശവും, ഊർജ്ജവും പകർന്നു നൽകാൻ ഒരുങ്ങുകയാണ് നാട്ടുറവ.


Reporter
the authorReporter

Leave a Reply