മമ്മൂട്ടിക്ക് കൊവിഡ് പോസിറ്റീവ്; ‘സിബിഐ 5’ ചിത്രീകരണം നിര്‍ത്തിവച്ചു
നടന്‍ മമ്മൂട്ടിക്ക് കൊവിഡ് പോസിറ്റീവ് ആയി. കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്‍റെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു മമ്മൂട്ടി. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ മമ്മൂട്ടി പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നിലവില്‍ കൊച്ചിയിലെ വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം. മമ്മൂട്ടി കൊവിഡ് പോസിറ്റീവ് ആയതോടെ 'സിബിഐ 5'ന്‍റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചു. ഒരു ജനപ്രിയ ഫിലിം ഫ്രാഞ്ചൈസിയുടെ അഞ്ചാം ഭാഗം എന്ന നിലയില്‍ പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ്...









