കോഴിക്കോട്– പീ കോക്ക് ക്രിയേഷന്‍സിന്റെ ബാനറില്‍ പിന്നണിഗായകന്‍ മധുബാലകൃഷ്ണന്‍ ആലപിച്ച ഏറ്റവും പുതിയ മൂകാംബിക ഭക്തിഗാനം വീണാധാരി റിലീസ് ആയി.
സുബോധ് കോഴിക്കോട് സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം പിന്നണിഗായകന്‍ മധുബാലകൃഷ്ണന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകാശനം ചെയ്തത്.
ചിറക്കല്‍ രജീഷ് പണിക്കരാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ശ്രീലേഖ് ഒ കെ ഡി.ഒ.പി യും എഡിറ്റിങും നിര്‍വഹിച്ചു.