കോഴിക്കോട് : എട്ട് വയസ്സ് മാത്രം പ്രായമുള്ള കൊച്ചു കവയിത്രി ശ്രീലക്ഷ്മിറിജേഷിന്റെ “How far we’ve come “എന്ന കവിതാ സമാഹാരം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് പ്രകാശനം ചെയ്തു .പ്രശസ്ത കവി ഒ. പി സുരേഷ് ആദ്യ പ്രതി ഏറ്റു വാങ്ങി .കവിതാ സമാഹാരത്തെ പ്രോവിഡൻസ് കോളേജ് അസ്സോസിയേറ്റ് പ്രൊഫസർ ബിന്ദു അമാട്ട് പരിചയ പ്പെടുത്തി .പ്രതീക്ഷയുടെ നല്ല നാളെയെ കുറിച്ച് കൊച്ചു കവയത്രിയുടെ ഭാവന തന്നെ തീർത്തും അത്ഭുതപ്പെടുത്തിയതായി പ്രൊഫസർ പറഞ്ഞു .. പുസ്തകം പ്രകാശനം ചെയ്ത് സംസാരിച്ച മേയര്‍ കവിതാ സമാഹാരത്തിലെ “lakes of many” എന്ന കവിതയെ കുറിച്ച് പ്രത്യേകം പരാമർശിച്ചു .മനുഷ്യ രാശിയുടെ ഉൽഭവം മുതൽ ഭാവിയിൽ മനുഷ്യൻ കൈവരിക്കാൻ സാധ്യതയുള്ള നേട്ടങ്ങളെ കുറിച്ചുള്ള “how far we have come” എന്ന കവിതയിൽ കവയിത്രിയുടെ ചിന്താസരണിയെ അഭിനന്ദിച്ചു. തുടർന്ന് സംസാരിച്ച . ഒ. പി. സുരേഷ് കവിത സദസ്യർക്കു വേണ്ടി ആലപിച്ചു .ചടങ്ങിൽ മുഖ്യാഥിതി ആയെത്തിയ സംസ്ഥന മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം ബൈജുനാഥ് കക്കാടത്ത് കുട്ടികളുടെ ഭാവനാശേഷി തളരാതെ പ്രോത്സാഹിപ്പി ക്കേണ്ടതിനെ കുറിച്ച് പ്രത്യേകം ഓർമിപ്പിച്ചു . യു.കെ ഷജിൽ(സംസ്ഥാന ടീച്ചർ അവാർഡ് ജേതാവ്) ,പ്രവീൺ ചന്ദ്രൻ (നോവലിസ്റ്റ്) . പി.ആർ രഘീഷ് , ശ്രീലക്ഷ്മി റിജേഷ് എന്നിവർ സംസാരിച്ചു.