
ജ്ഞാനപീഠം പുരസ്കാര ജേതാവ് എസ്.കെ.പൊറ്റെക്കാട്ട് അനുസ്മരണവേദിയുടെ എസ്.കെ.പൊറ്റെക്കാട്ട് പുരസ്കാരങ്ങൾക്ക് കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ(ബഹുമുഖ പ്രതിഭ),ചലച്ചിത്ര ടെലിവിഷൻ നടനും നിർമ്മാതാവും സാഹിത്യകാരനുമായ ഇബ്രാഹിംകുട്ടി(നോവൽ: പുരോയാനം), ചലച്ചിത്ര നിർമ്മാതാവും സംവിധായകനും എഴുത്തുകാരനുമായ സമദ് മങ്കട (ചരിത്രഗവേഷണ മതസൗഹാർദ്ദ പഠനഗ്രന്ഥം: മുഹമ്മദ് നബിയും മഹാത്മാഗാന്ധിയും), കെ.കെ.ജയരാജൻ മാഷ് (ദാർശനിക ലേഖനങ്ങൾ: മാനുഷം ശാസ്ത്രവും ദർശനവും ഒരാമുഖം) എന്നിവരെ തിരഞ്ഞെടുത്തു. പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരങ്ങൾ ഫെബ്രുവരി 12 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മലപ്പുറത്ത് മുൻമന്ത്രി എ.പി.അനിൽകുമാർ എം.എൽ.എ.,പുരസ്കാര […]


