കോഴിക്കോട്: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ 13-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കോഴിക്കോട് ജില്ലാ സമ്മേളനം 2021 ഡിസംബർ 30ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും.സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് അബൂബക്കർ സിദ്ധീഖ് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ നവംബർ മാസം ജില്ലയിലെ 7 മേഖലാ സമ്മേളനങ്ങൾ പൂർത്തിയായി. അധിനിവേശത്തി നെതിരെ ജനകീയ ബദൽ’ എന്ന ആശയം മുന്നോട്ട് വെച്ചുകൊണ്ട് കഴിഞ്ഞ 25 വർഷത്തിലധികമായി കേരളത്തിലെ ജനമനസ്സുകളിൽ COA നേതൃത്വം കൊടുക്കുന്ന കേരളാ വിഷൻ എന്ന കമ്പനിക്ക് സാന്നിദ്ധ്യമേകാൻ സാധിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലെ ഡിജിറ്റൽ, ബ്രോഡ്ബാന്റ് രംഗത്ത് ഒന്നാമതാ വാനും, ഇന്ത്യയിൽ 8-ാം സ്ഥാനത്തേക്ക് ഉയരാനും കേരളാ വിഷന് കഴിഞ്ഞി ട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ഒന്നരലക്ഷത്തിനടുത്ത് ഡിജിറ്റൽ കണക്ഷനും, അരലക്ഷത്തിനടുത്ത് ബ്രോഡ്ബാന്റ് കണക്ഷനും നൽകികൊണ്ട് മുന്നേറു മ്പോൾ അടുത്ത രണ്ട് വർഷംകൊണ്ട് നിലവിലെ കണക്ഷൻ 100% വർദ്ധിപ്പി ക്കുക എന്ന ലക്ഷ്യത്തോടെയാണ് 13-ാം ജില്ലാ സമ്മേളനം കോഴിക്കോട് നടക്കുന്നത്. സമ്മേളനത്തിൽ സംസ്ഥാന നേതാക്കളും, കേരള വിഷൻ കമ്പനി യുടെ ഭാരവാഹികളും പങ്കെടുക്കുമെന്നും നേതൃത്വം വ്യക്തമാക്കി.
സി.ഒ.എ ജില്ലാ പ്രസിഡണ്ട് പി.പി അഫ്സൽ, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ വാസുദേവൻ,കെ.വിനോദ്കുമാർ,ജയദേവ്,അബ്ദുറഹ്മാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.