മൈക്രോ ചെക്ക് ഹോം ഹെൽത്ത് കെയർ, വിമൺസ് ഡെന്റൽ കൗൺസിൽ (WDC- Vadakara Chapter ), ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (IDA) എന്നിവയുമായി സഹകരിച്ച് ഒരു ദിവസത്തെ ബ്രെസ്റ്റ് കാൻസർ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.
വിമൺസ് ഡെന്റൽ കൗൺസിൽ വടകര ചാപ്റ്ററിന്റെ റെപ്രെസെന്ററ്റീവായി ഡോക്ടർ ബിന്ദു സജിത്ത് പ്രോഗ്രാം ഉത്ഘാടനം ചെയ്തു.
അമ്പതിലേറെ പേർ ബ്രെസ്റ് സ്‌ക്രീനിങ്ങിന് വിധേയരായി. വേദനയോ, റേഡിയേഷനോ കൂടാതെ,
അതിനൂതനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്‌നോളജിയുടെ സഹായത്തോടെയുള്ള പരിശോധന, പങ്കെടുത്തവർക്കെല്ലാം പുതുമുയുള്ളതും, സമൂഹത്തിൽ വളരെയധികം ഉപകാര പ്രദവുമാണെന്ന് ഉത്ഘാടക ഡോക്ടർ ബിന്ദു എടുത്തുപറഞ്ഞു. ഇത് പുതിയൊരു വിപ്ലവത്തിന്റെ തുടക്കമാവട്ടെയെന്ന് അവർ ആശംസിച്ചു .
മൈക്രോ ഹെൽത്ത് ചെയർമാൻ ശ്രീ സുബൈർ സി, ശ്രീമതി ജെസ്റിയ സുബൈർ, ഡയറക്റ്റർ ശ്രീ. മുഹമ്മദലി എം ആർ, മൈക്രോ ചെക്ക് ഡയറക്ടർ ബോർഡ് മെമ്പർമാരായ ശ്രീ. അബ്ദുൽ ഗഫൂർ എൻ, ശ്രീ. റസ്‌വിൻ ജമാൽ കെ പി, ശ്രീ. മുസ്ലിഹുദ്ധീൻ എം ആർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വീടുകളിൽ വന്ന് സ്ക്രീനിംഗ് ചെയ്യാൻ കഴിയുന്ന വളരെ ലളിതവും എന്നാൽ ഫലപ്രദവുമായ ടെക്നോളജിയാണിതെന്ന് ചെയർമാൻ ശ്രീ സുബൈർ അറിയിച്ചു. മൈക്രോ ചെക്ക് കാൾ സെൻഡ്‌സ്‌റിൽ (9020004000) ഇതിനായുള്ള ബുക്കിംഗ് ആരംഭിച്ചതായും അറിയിച്ചു