കോഴിക്കോട്: മാവൂർ റോഡ് ചാളത്തറ ശമ്ശാനം പുനർനിർമ്മാണ പ്രവർത്തനം ഉടൻ പൂർത്തിയാക്കി തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട്കൊണ്ട് ബിജെപി നടക്കാവ് മണ്ഡലം പ്രതികാത്മക ശവസംസ്കാരവുമായി പ്രതിഷേധം സംഘടിപ്പിച്ചു.
ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. വി. കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു.
വെളളക്കെട്ടിനും,മാലിന്യപ്രശ്നത്തിനുമൊന്നും പരിഹാരം കണ്ട് ജീവിച്ചിരിക്കുന്നവരെ സഹായിക്കാന്‍ പറ്റുന്നില്ലെങ്കിലും പരേതാത്മക്കളോടെങ്കിലും നീതി പുലര്‍ത്താന്‍ കോർപ്പറേഷൻ തയ്യാറാകണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ഫറഞ്ഞു.
ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ് നവീകരണപ്രവര്‍ത്തനം തുടങ്ങിയ ശ്മശാനം 4 വര്‍ഷമായിട്ടും തുറന്നു കൊടുക്കന്‍ സാധിക്കാത്തത് കോര്‍പറേഷന്‍റെ അനാസ്ഥകൊണ്ടാണ്.
നവീകരണത്തിന് മുമ്പ് ഹിന്ദു സാമുദായിക സംഘടനകള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാനും, അന്ത്യകര്‍മ്മങ്ങള്‍ നടത്തുന്ന കാര്യത്തില്‍ ധാരണയിലെത്താനും ചര്‍ച്ച നടത്തണം. പാരമ്പര്യ ശൈലി ചൂളകള്‍ നിലനിര്‍ത്തിയെങ്കിലും തീരെ സൗകര്യം കുറഞ്ഞതും,പുകക്കുഴലുകള്‍ ഇല്ലാത്ത നിലയിലുമാണുളളത്.
ശ്മശാനം നിർമ്മിക്കാൻ ഒന്നര ഏക്കർ സ്ഥലം കോർപ്പറേഷന് സൗജന്യമായി നൽകിയ രാരം മoത്തിൽ കണാരൻ കുട്ടിയുടെ പേര് മാവൂർ റോഡ് ശ്മശാനത്തിന് നാമകരണം ചെയ്യണമെന്നും വി.കെ സജീവൻ ആവിശ്യപ്പെട്ടു
ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു
സംസ്ഥാന സമിതി അംഗം ടി.പി. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി
മഹിളമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും കൗൺസിലറുമായ നവ്യ ഹരിദാസ്, കൗൺസിലർ സി.എസ് സത്യഭാമ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ.പി പ്രകാശൻ, പ്രവീൺ തളിയിൽ, വൈസ് പ്രസിഡണ്ട് എം. ജഗനാഥൻ, സെക്രട്ടറിമാരായ മധു കാട്ടുവയൽ, പി.കെ. മാലിനി, സോഷ്യൽ മീഡിയ കൺവീനർ ടി.ആർജുൻ, സഹ കൺവീനർമാരായ അരുൺ രാമദാസ് നായ്ക്, രൂപേഷ് രവി, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജേഷ് ,
മഹിള മോർച്ച ജില്ല കമ്മിറ്റി അംഗം റൂബി പ്രകാശൻ, ഏരിയ പ്രസിഡണ്ടുമാരായ പി.ബാലരാമൻ,വർഷ അർജുൻ, ടി.പി. സുനിൽ രാജ്, പി.ശിവദാസൻ,
പി.എം. സുരേഷ്,
ഏരിയ ജനറൽ സെക്രട്ടറിമാരായ കെ.ബസന്ത് , കെ. രാജീവ്, എന്നിവർ പ്രസംഗിച്ചു.