മാവൂര്‍റോഡ് ശ്മശാനം പ്രതികാത്മക ശവസംസകാരവുമായി ബിജെപി
കോഴിക്കോട്: മാവൂർ റോഡ് ചാളത്തറ ശമ്ശാനം പുനർനിർമ്മാണ പ്രവർത്തനം ഉടൻ പൂർത്തിയാക്കി തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട്കൊണ്ട് ബിജെപി നടക്കാവ് മണ്ഡലം പ്രതികാത്മക ശവസംസ്കാരവുമായി പ്രതിഷേധം സംഘടിപ്പിച്ചു. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. വി. കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു. വെളളക്കെട്ടിനും,മാലിന്യപ്രശ്നത്തിനുമൊന്നും പരിഹാരം കണ്ട് ജീവിച്ചിരിക്കുന്നവരെ സഹായിക്കാന്‍ പറ്റുന്നില്ലെങ്കിലും പരേതാത്മക്കളോടെങ്കിലും നീതി പുലര്‍ത്താന്‍ കോർപ്പറേഷൻ തയ്യാറാകണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ഫറഞ്ഞു. ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ് നവീകരണപ്രവര്‍ത്തനം തുടങ്ങിയ ശ്മശാനം 4 വര്‍ഷമായിട്ടും തുറന്നു കൊടുക്കന്‍ സാധിക്കാത്തത് കോര്‍പറേഷന്‍റെ അനാസ്ഥകൊണ്ടാണ്. […]


