കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണതിനെ തുടർന്ന് മലബാറിലെ ട്രെയിൻ ഗതാഗതത്തിൽ മാറ്റം. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി. ഈ ട്രാക്കുകളിലൂടെ ഗതാഗതം ഉണ്ടാവില്ല. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ഗതാഗതം ഉണ്ടാകൂ എന്ന് അധികൃതര്‍ അറിയിച്ചു. നിലവിൽ നാലാമത്തെ ട്രാക്കിലൂടെ മാത്രമായിരിക്കും ട്രെയിൻ ഗതാഗതം. അതേസമയം, കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ജനശദാബ്ദി എക്സ്പ്രസ് കല്ലായി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും.
തീവണ്ടി സർവീസുകളിൽ മാറ്റം
ട്രെയിൻ നമ്പർ- 12076 തിരുവനന്തപുരം സെൻട്രൽ – കോഴിക്കോട് ജൻശതാബ്ദി: 2026 ജൂലൈ 09-ന് (ഇന്ന്) തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ കല്ലായിയിൽ സർവീസ് അവസാനിപ്പിക്കും. കല്ലായിക്കും കോഴിക്കോടിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി.
ട്രെയിൻ നമ്പർ 16511 കെ.എസ്.ആർ ബംഗളൂരു – കോഴിക്കോട് എക്സ്പ്രസ്: 2026 ജൂലൈ 08-ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട ഈ ട്രെയിൻ വെസ്റ്റ് ഹില്ലിൽ സർവീസ് അവസാനിപ്പിക്കും. വെസ്റ്റ് ഹില്ലിനും കോഴിക്കോടിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി.










