കോഴിക്കോട്: കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജൂലൈ 17 മുതൽ 23 വരെ (കർക്കടകം 1 മുതൽ 7 വരെ) നടക്കുന്ന 14-ാമത് വേദ സപ്താഹത്തിന്റെയും മുറജപം 2026 ത്തിന്റേയും നടത്തിപ്പിനായി 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കോഴിക്കോട് കക്കോടി ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തിൽ വെച്ചാണ് വേദസപ്താഹം-മുറജപം നടക്കുക.
മുഖ്യരക്ഷാപീഠമായി ആചാര്യശ്രീ രാജേഷ്, മീര രാജേഷ് എന്നിവരേയും, ചെയർമാനായി സി. സുരേഷ് വൈദിക്കിനേയും ജനറൽ കൺവീനറായി ഒ. ബാബുരാജ് വൈദിക്കിനേയും, ജനറൽ സെക്രട്ടറിയായി എം. ജിനിത്ത് വൈദിക്കിനേയും തിരഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങളായി വിവേക് ഡി. ഷേണായ്, പി.ടി. വിപിൻ ആര്യ, എം. മുരളീധരൻ വൈദിക്, വേദലക്ഷ്മി എം.ആർ., വിദ്യാലക്ഷ്മി എം.ആർ. എന്നിവരും, വൈസ് ചെയർമാൻമാരായി വി.പി. ബാലകൃഷ്ണൻ വൈദിക്, സജിത രമേഷ് വൈദിക്, ഷിബി കൃഷ്ണൻ വൈദിക്ക്, കൺവീനർമാരായി എം. വിശ്വനാഥൻ വൈദിക്, ഷീന രാജേഷ് വൈദിക്, എം. സുന്ദരൻ വൈദിക് എന്നിവരേയും സെക്രട്ടറിമാരായി കെ. ചന്ദ്രൻ വൈദിക്, ശോഭന ബാലകൃഷ്ണൻ വൈദിക്, സി. അനിഴകുമാരി വൈദിക് എന്നിവരെയും തിരഞ്ഞെടുത്തു. എ. സുധാകരൻ വൈദിക് ഓർഗനൈസിംങ് സെക്രട്ടറിയായും ഇ. അജിത്ത് കുമാർ വൈദിക് ചീഫ് കോ-ഓർഡിനേറ്ററായും പി. നിർമൽ കുമാർ വൈദിക്കിനെ ട്രഷററായും തിരഞ്ഞെടുത്തു.
കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ഹാളിൽവെച്ച് നടന്ന സ്വാഗതസംഘ രൂപീകരണയോഗത്തിൽ ട്രസ്റ്റി പി.ടി. വിപിൻ ആര്യ അധ്യക്ഷത വഹിച്ചു.
വേദം മുഴുവനായും പാരമ്പര്യ രീതിയിൽ ചൊല്ലുന്നതാണ് മുറജപം, കേരളത്തിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മാത്രമാണ് മുറജപം നടത്തിവരാറുള്ളത്. വിശിഷ്ട ഫലദായകങ്ങളായ ഇഷ്ടികൾ, സകലൈശ്വര്യഹോമം, വിശേഷ ഹോമങ്ങൾ, അന്നപ്രസാദം എന്നിവയും ഈ വർഷത്തെ മുറജപത്തിന്റെ പ്രത്യേകതകളാണ്.










